ml.news
82

ഫ്രാൻസിസ് മാർപാപ്പയെ "വ്യാജപ്രവാചകൻ" എന്ന് വിളിച്ച് കൊളംബിയൻ സർവ്വകലാശാല അദ്ധ്യാപകൻ

കൊളംബിയ: ദൈവവചനത്തിനെതിരെ "പാഷണ്ഡത പഠിപ്പിക്കുകയും" അതുവഴി "അന്തിക്രിസ്തുവിന് വഴിയൊരുക്കുകയും" ചെയ്യുമെന്ന് "ബൈബിൾ പറയുന്ന വ്യാജപ്രവാചകനാണ്" ഫ്രാൻസിസ് മാർപാപ്പയെന്ന് കൊളംബിയൻ സർവ്വകലാശാല അദ്ധ്യാപകനായ ഹൊസെ ഗലത്ത് നോമെർ പറഞ്ഞു. ബോഗോത്തായിലെ ലാ ഗ്രാൻ കൊളംബിയ സർവ്വകലാശാലയുടെ മുൻ പ്രസിഡന്റും കുടുംബങ്ങൾക്കും സഭയ്ക്കും വേണ്ടിയുള്ള ടെലിവിഷൻ കേന്ദ്രമായ തെലെമിഗയുടെ ഉടമസ്ഥനുമാണ് അദ്ദേഹം.

"കർദ്ദിനാൾമാരുടെ മാഫിയ വഴി തിരഞ്ഞെടുക്കപ്പെട്ട" ഫ്രാൻസിസ് മാർപാപ്പയല്ല, ബെനഡിക്ട് പതിനാറാമനാണ് യഥാർത്ഥ പാപ്പയെന്ന് ഗലത്ത് ബ്ലൂ റേഡിയോട് പറഞ്ഞു. "അവർ പിന്നീട് അതിനെക്കുറിച്ച് വാചാലതയോടെ കുമ്പസാരിക്കുകയും ചെയ്തു". ഫ്രാൻസിസ് മാർപാപ്പ "തെറ്റാണെന്നും അപകടകാരിയാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പയുടെ "വിഡ്ഢിത്തരങ്ങൾ" അംഗീകരിക്കുന്ന കത്തോലിക്കാരുടെയും സഭയുടെയും ഭാഗത്ത് നിന്നും "വലിയ അവഗണന" ഉണ്ടെന്ന് ഗലത്ത് ചൂണ്ടിക്കാണിച്ചു.

ഫ്രാൻസിസ് മാർപാപ്പയോടുള്ള ഗലത്തിന്റെ വിമർശനങ്ങൾ മൂലം ലെമിഗയെ പിന്തുണക്കരുതെന്ന് വൈദികരോട് കൊളംബിയൻ എപ്പിസ്കോപ്പൽ കോൺഫെറെൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. 22 പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ആജീവനാന്ത കത്തോലിക്ക പ്രവർത്തകനാണ്.

ചിത്രം: José Galat Noumer, #newsCfuzfmysun