ml.news
48

വിമർശനത്തെ കൈകാര്യം ചെയ്യുന്നതിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബുദ്ധിമുട്ടുണ്ട്

ജനുവരിയിൽ, ഫ്രാൻസിസ് മാർപാപ്പ ചിലിയിലെയും പെറുവിലെയും പ്രാദേശിക ഈശോസഭാവൈദികരുമായി നടത്തിയ സംഭാഷണശകലങ്ങൾ Corriere della Sera (ഫെബ്രുവരി 15) പ്രസിദ്ധീകരിച്ചു.

തന്റെ വിവാദമായ നീക്കങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെ "തെറ്റിദ്ധാരണയെന്ന്" കരുതുകയോ അല്ലെങ്കിൽ അവഗണിക്കുകയോ ആണ് ചെയ്യാറെന്ന് അദ്ദേഹം അവരോട് പറഞ്ഞു. "[രണ്ടാം വത്തിക്കാൻ] കൗൺസിലിനെ നിഷ്ഫലമാക്കാനായി, ആപേക്ഷികവത്കരിക്കുന്ന" തന്റെ വിമർശകരെ പാപ്പ വിമർശിക്കുന്നു. എഴുപതുകളിലെയും എൺപതുകളിലെയും അതിപുരോഗമനവാദികൾ തങ്ങളുടെ ശത്രുക്കളായി കരുതുന്നവരെ അപമാനിക്കാൻ ഉപയോഗിച്ചിരുന്ന വാചകമാണിത്.

തന്റെ വിവാദമായ നേതൃത്വം വരുത്തിവെച്ചിട്ടുള്ള പ്രശ്നങ്ങളിലേക്ക് നോക്കുന്നതിന് പകരം, "മാറ്റങ്ങളുണ്ടാക്കാൻ ആരെങ്കിലും ശ്രമിക്കുമ്പോൾ പ്രതിരോധം വരുന്നത് സാധാരണമാണെന്ന്" വാദിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ ചെയ്യുന്നത്. ഇത് വൈക്കോൽ മനുഷ്യന്റെ വാദമാണ്, കാരണം "മാറ്റങ്ങളല്ല" പ്രശ്നം. മറിച്ച്, എപ്പോഴൊക്കെ സഭയിൽ പ്രവർത്തികമാക്കിയിട്ടുണ്ടോ അപ്പോഴൊക്കെ വിനാശഫലങ്ങളുണ്ടാക്കിയിട്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുരോഗമന പ്രത്യയശാസ്ത്രമാണ്.

വിമർശനങ്ങളെ നേരിടുന്നതിന് പകരം അവയെ അവഗണിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ ചെയ്യുന്നത്: "മാനസികാരോഗ്യത്തിന്, ഈ പറയുന്ന 'പ്രതിരോധിക്കുന്ന' വെബ്‌സൈറ്റുകൾ ഞാൻ വായിക്കാറില്ല".

കാര്യങ്ങളെ സ്വാകാര്യവത്കരിക്കാതെ അദ്ദേഹത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ല, "തങ്ങൾക്ക് യഥാർത്ഥ പ്രബോധനമുണ്ടെന്ന് കരുതുന്ന ആളുകളുടെ പക്കൽ നിന്നുമാണ് ചില എതിർപ്പുകൾ വരുന്നത്. പാഷണ്ഡത വെച്ചുപുലർത്തുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇത്തരം ആരോപണങ്ങളെ പരിഗണിക്കാതെ തന്റെ തെറ്റുകൾ കാണിച്ചുതരുന്നവർക്ക് വേണ്ടി "പ്രാർത്ഥിക്കുകയാണ്" ഫ്രാൻസിസ് മാർപാപ്പ ചെയ്യുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ ആഗോള ചേരുവ "വിവേചനബുദ്ധിയാണ്". അദ്ദേഹം അതിനെ അർത്ഥമാക്കുന്നത് ശരിയും തെറ്റും തമ്മിൽ വ്യക്തമായ വ്യത്യാസം ഇല്ലെന്നുള്ള രീതിയിലാണ്. "നിങ്ങൾ ചെയ്യുകയോ ചെയ്യാതിരിക്കുകയോ" അല്ലെങ്കിൽ "ഇവിടെ വരെ നിങ്ങൾക്ക് പോകാം പോകാതിരിക്കാം" എന്നിങ്ങനെയുള്ള ചിന്താഗതികളെപ്പറ്റി അദ്ദേഹം വിമർശനാത്മകമായി സംസാരിക്കുന്നു. അത്തരമൊരു ചിന്ത വെച്ചുപുലർത്തുമ്പോൾ, ഉദാഹരണത്തിന്, ലൈംഗിക ദുരുപയോഗവും മറ്റ് പാപങ്ങളും തെറ്റാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും.

ചിത്രം: © Antoine Mekary, Aleteia, CC BY-NC-ND, #newsNgcyrdcjhg