ml.news
51

കുട്ടികളെ ബലാത്സംഗം ചെയ്ത ഹോളിവുഡ് സംവിധായകൻ ഫ്രാൻസിൽ ആദരിക്കപ്പെട്ടു

ചലച്ചിത്രസംവിധായകനും കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിലെ പ്രതിയുമായ റോമൻ പൊളൻസ്കിയെ ഒക്ടോബർ 20-ന് ഫ്രഞ്ച് സിനിമാ സ്ഥാപനമായ La Cinematheque Francaise ആദരിച്ചു. "സദാചാരത്തിന്റെ മദ്ധ്യസ്ഥനായി" വർത്തിക്കുക എന്ന ഉത്തരവാദിത്വം തന്റെ സ്ഥാപനത്തിനില്ലെന്ന്, അതിന്റെ പ്രസിഡന്റും ചലച്ചിത്രസംവിധായകനുമായ കോസ്ത-ഗ്രാവ്റാസ്‌ പറഞ്ഞു.

കോസ്ത-ഗ്രാവ്റാസ്‌ മുമ്പ് "സദാചാരത്തിന്റെ മദ്ധ്യസ്ഥനായി" വർത്തിച്ചിട്ടുണ്ടെന്ന് കാത്തലിക്ക് ലീഗിന്റെ ബിൽ ഡോണഹ്യു പറയുന്നു. 2003-ൽ അദ്ദേഹം, ഹോളോകോസ്റ്റിന്റെ സമയത്തുള്ള കത്തോലിക്കാസഭയുടെ പ്രവർത്തനത്തെക്കുറിച്ച് അസത്യം പറയുന്ന, "ആമേൻ" എന്ന സിനിമ നിർമ്മിച്ചിരുന്നു.

2009-ൽ സ്വിറ്റസർലണ്ടിൽ വെച്ച് പൊളൻസ്കി അല്പസമയത്തേക്ക് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോസ്ത-ഗ്രാവ്റാസ്‌ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒരു നിവേദനം ഒപ്പിട്ടു. നിവേദനത്തിന് നേതൃത്വം കൊടുത്തത് ലൈംഗികദുരുപയോഗ കേസുകളിൽ കുപ്രസിദ്ധനായ ഹാർവി വൈൻസ്റ്റീനാണ്.

"ഇത് ഹോളിവുഡിന്റെ മനസ്സിലേക്കുള്ള ജാലകമാണ്. പീഢിപ്പിക്കുന്ന വൈദികരെ അവർ വിമർശിക്കുന്നു. പക്ഷെ പ്രസിദ്ധർ തങ്ങളുടെ വീടുകളിലിരുന്ന് ലൈംഗിക കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള തങ്ങളുടെ അതെ റാങ്കിലുള്ളവരെ പിന്തുണയ്ക്കുന്നു" ഡോണഹ്യു ഉപസംഹരിക്കുന്നു.

ചിത്രം: Roman Polanski, © Georges Biard, CC BY-SA, #newsEabtjmwmis