ml.news
60

പ്രശസ്തമായ ബസിലിക്കയിൽ സ്വവർഗ്ഗഭോഗികൾക്ക് ഫോട്ടോ ഷൂട്ടിങ് അനുവദിച്ച് ഓസ്ട്രിയൻ രൂപത

ജൂൺ 2-ന് ഓസ്ട്രിയയിലെ വിയന്നയിൽ നടക്കാനിരിക്കുന്ന സ്വവർഗ്ഗ ലൈഫ് ബോളിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിങ് ലിൻസ് രൂപതയിലെ മോണ്ട്സീയിൽ സ്ഥിതി ചെയ്യുന്ന, ബറോക്ക് ശൈലിയിലുള്ള, മനോഹരമായ സെന്റ് മൈക്കിൾ ബസിലിക്കയിൽ വെച്ച് നടന്നു.

ഈ വർഷത്തെ ലൈഫ് ബോൾ "ദ സൗണ്ട് ഓഫ് മ്യൂസിക്" എന്ന ചിത്രത്തിന് സമർപ്പിച്ചിരിക്കുകയാണ്. അതിലെ കേന്ദ്ര കഥാപാത്രമായ മരിയ ട്രാപ്പിനെ തോമസ് നൈവെർത്ത് പുനഃരവതരിപ്പിച്ചു. സ്ത്രീയുടെ വേഷം ധരിച്ച താടിയുള്ള സ്വവർഗ്ഗഭോഗിയായ നൈവെർത്ത്, കൊഞ്ചിറ്റ വൊസ്ത് എന്ന് സ്വയം വിളിക്കുകയും ചെയ്യുന്നു. സെന്റ് മൈക്കിൾ ബസിലിക്ക യഥാർത്ഥ ചിത്രത്തിൽ ഉൾപ്പെടുന്നു. ഇതേ ആവശ്യത്തിനായി മറ്റൊരു സ്ഥലത്ത് നടന്ന ഷൂട്ടിങിൽ ഒരു കന്യകസ്ത്രീയുടെ രൂപത്തിലാണ് നൈവെർത്ത് വേഷധാരണം ചെയ്തത്.

ബിഷപ്പ് മാൻഫ്രഡ്‌ ഷൊയ ഈ കോമാളിത്തരം അനുവദിച്ചുവെന്ന് വേണം കരുതാൻ.

ലൈഫ് ബോൾ നടത്തിപ്പുകാരനും സ്വവർഗ്ഗഭോഗിയുമായ ഗെറി കെസ്ലറിന്റെ ഒരു സുഹൃത്താണ് വിയന്ന കർദ്ദിനാൾ ഷോൺബോൺ. സ്വാകാര്യഭക്ഷണത്തിനായി ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ട്. ഡിസംബർ 1-ന് കെസ്ലറിന്റെയും നൈവെർത്തിന്റെയും ഒപ്പം വിയന്ന കത്തീഡ്രലിൽ വെച്ച് മതനിരപേക്ഷമായ എയ്ഡ്സ് പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.

സ്വവർഗ്ഗഭോഗ പ്രത്യയശാസ്ത്രത്തിലേക്ക് തിരിയുന്നതിന് മുമ്പ്, ലൈഫ് ബോളിനെ “നിരാശാജനകമെന്നും വിഗ്രഹാരാധാനക്കാരുടെ ഉത്സവമെന്നും“ വിശേഷിപ്പിച്ചയാളായിരുന്നു ഷോൺബോൺ.

#newsNcwbcxeawr