ml.news
27

യു.എസ്. ബിഷപ്പുമാരെ ഉപദേശിച്ച് വിസിൽബ്ലോവർ വിഗനോ

സ്വവർഗ്ഗഭോഗ പീഡനങ്ങളെ "പേടിച്ചരണ്ട ചെമ്മരിയാടുകളെ" പോലെയല്ല മറിച്ച് "ധീരരായ ആട്ടിടയന്മാരെപ്പോലെയാണ്" അമേരിക്കയിലെ ബിഷപ്പുമാർ നേരിടേണ്ടതെന്ന് അമേരിക്കയുടെ മുൻ നൂൺഷ്യോ ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോ, നവംബർ 13-ന്, പ്രസിദ്ധീകരിച്ച ഒരു ലഘു കുറിപ്പിൽ എഴുതി.

ബിഷപ്പുമാരുടെ ബാൾട്ടിമോറിലെ വാർഷിക ശരത്കാല സമ്മേളനത്തിന്റെ വേളയിൽ അവർക്ക് വേണ്ടി താൻ "നോമ്പെടുക്കുകയും പ്രാർത്ഥിക്കുകയും" ചെയ്യുകയാണെന്ന് അദ്ദേഹം എഴുതി.

"ഇരകൾക്കും വിശ്വാസികൾക്കും നിങ്ങളുടെ തന്നെ രക്ഷയ്ക്കും വേണ്ടി ശരിയായത് ചെയ്യാനും നിലകൊള്ളാനും ഭയപ്പെടേണ്ടതില്ലെന്ന്" അദ്ദേഹം അവരോട് ആഹ്വാനം ചെയ്യുന്നു.

"നമ്മുടെ പ്രവർത്തികൾക്കും ഉപേക്ഷകൾക്കുമനുസൃതമായി കർത്താവ് നമുക്ക് ഓരോരുത്തർക്കും നൽകും", അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം: Carlo Maria Viganò © lifesitenews.com, #newsRdlqabbgmm