ml.news
58

കനേഡിയൻ ആർച്ച്ബിഷപ്പ് "LGBTQ പ്രൈഡ്" അംഗീകരിക്കുന്നു

കാനഡ: കാനഡയിലെ സെന്റ് ജോൺസ് അതിരൂപതയിൽ ജൂലൈ 13-ന് നടക്കുന്ന ഗേ പ്രൈഡിന്റെ (സ്വവർഗ്ഗഭോഗിയായതിൽ അഭിമാനം) ഭാഗമായി, "ബഹു-വിശ്വാസ ശുശ്രൂഷ" നടത്തുമെന്ന്, അതിരൂപത ബുള്ളറ്റിനിലൂടെ ആർച്ച്ബിഷപ്പ് മാർട്ടിൻ ക്യൂറി അറിയിച്ചു. "പ്രതീക്ഷളോടെ മുമ്പോട്ട്" എന്നാണ് ശുശ്രൂഷയുടെ പേര്. "സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തെ പടുത്തുയർത്തുക" എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഒക്ടോബർ 2014-ൽ നടന്ന കുടുംബ സൂനഹദോസിൽ, സ്വവർഗ്ഗവിവാഹങ്ങളെ അംഗീകരിക്കണമെന്നും അവർക്കും "സഭാജീവിതത്തിൽ ഒരു ഭാഗം വേണമെന്നും" അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. "മഹത്തായ കാര്യമാണ് ചെയ്യുന്നതെന്ന്" പറഞ്ഞ് സ്വവർഗ്ഗവൈകല്യങ്ങളുളള വൈദികരെ അദ്ദേഹം പുകഴ്ത്തി. ഭാവിയിൽ, അത്തരം വൈദികർ "ഏറെ ഉണ്ടാകുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

ടൊറന്റോ കത്തോലിക്ക്, "സ്വവർഗ്ഗഭോഗം ശീലിക്കുന്നയാളാണോയെന്ന്" ആർച്ച്ബിഷപ്പ് ക്യൂറിയോട്‌ ചോദിക്കുകയുണ്ടായി.

ചിത്രം: Gay pride, © Don Voaklander, CC BY-NC-ND, #newsTifetyoacs