ml.news
34

രൂപതയുടെ അന്വേഷണം: പരി. മാതാവിന്റെ രൂപം കരഞ്ഞത് ഒലിവെണ്ണ

ഹോബ്സിലെ ഗ്വാഡാലൂപ്പ മാതാവിന്റെ ഇടവകയിലുള്ള പരി. മാതാവിന്റെ രൂപത്തെപ്പറ്റി ന്യൂ മെക്സിക്കോയിലെ ലാസ് ക്രുസെസ് രൂപത അന്വേഷണം നടത്തിവരികയാണ്.

വെങ്കലനിർമ്മിതമായ രൂപത്തിൽ നിന്നുമുള്ള ദ്രവം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചെന്ന് ബിഷപ്പ് ഓസ്കർ കൻതു eu.lcsun-news.com-നോട് പറഞ്ഞിരുന്നു (ജൂലൈ 15). ഇത് ഒലിവെണ്ണയാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

അകം പൊള്ളയായ രൂപത്തിന്റെ ഉൾഭാഗം രൂപത പരിശോധിക്കുകയും "അവിടെ ഉണ്ടാവാൻ പാടില്ലാത്ത ഒന്നും കണ്ടെത്തിയില്ലെന്നും" അദ്ദേഹം പറഞ്ഞു.

ദൃഢീകരിച്ച വെങ്കലത്തിൽ ഏതെങ്കിലും തരത്തിലുള്ള ഈർപ്പം ഉണ്ടാകുവാനുള്ള സാധ്യതയില്ലെന്ന് രൂപത്തിന്റെ നിർമ്മിതാക്കൾ ഉറപ്പുപറയുന്നു. അന്വേഷണം തുടരുകയാണ്.

#newsFuahxzkbfi

02:41