ml.news
121

ഹിന്ദു ദേവന്റെ ആരാധന പള്ളിയിൽ; ബിഷപ്പ് ക്ഷമ ചോദിച്ചു, വികാരി ജനറൽ രാജി വെച്ചു

സ്പെയിൻ: ഞായറാഴ്ച, കദിസ് ഇ സെയുത്ത രൂപതയുടെ വികാരി ജനറൽ ഫാ. ഹുവാൻ ഹോസെ മത്തെയോസ് കാസ്ത്രോ, ഹിന്ദു ദേവനായ ഗണപതിയുടെ പ്രദക്ഷിണം സെയുത്തയിലെ കത്തോലിക്ക ദൈവാലയമായ ഔർ ലേഡി ഓഫ് ആഫ്രിക്കയിലേക്ക് ആനയിക്കുകയുണ്ടായി …കൂടുതൽ
സ്പെയിൻ: ഞായറാഴ്ച, കദിസ് ഇ സെയുത്ത രൂപതയുടെ വികാരി ജനറൽ ഫാ. ഹുവാൻ ഹോസെ മത്തെയോസ് കാസ്ത്രോ, ഹിന്ദു ദേവനായ ഗണപതിയുടെ പ്രദക്ഷിണം സെയുത്തയിലെ കത്തോലിക്ക ദൈവാലയമായ ഔർ ലേഡി ഓഫ് ആഫ്രിക്കയിലേക്ക് ആനയിക്കുകയുണ്ടായി. നോർത്ത് ആഫ്രിക്കയിലുള്ള സ്പാനിഷ് അധീന പ്രദേശമാണ് സെയുത്ത.
ആനയുടെ തലയുള്ള, അറിയപ്പെടുന്ന ഒരു വിഗ്രഹമാണ് ഗണപതി. സൽവേ റൊസിയേറ എന്ന മരിയൻ സ്തോത്രഗീതം ആലപിച്ചാണ് ഗണപതിയെ കത്തോലിക്കർ സ്വീകരിച്ചത്. കദിസ് ഇ സെയുത്തയുടെ ബിഷപ്പ് സൊർണോസ ബോയ് ക്ഷമാപണ പ്രസ്താവനയിറക്കി. സംഭവം "അസ്വീകാര്യമാണെന്നും", "ക്രൈസ്തവസമൂഹത്തിൽ വേദനയ്ക്കും, ആശയക്കുഴപ്പത്തിനും, അപകീർത്തിയ്ക്കും" കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറലിന്റെ രാജി അദ്ദേഹം സ്വീകരിച്ചു.
#newsRemymniskf