ml.news
34

ഗോമോറായിൽ നിന്നും അഭിവാദ്യങ്ങൾ: "സ്വവർഗ്ഗഭോഗിയായ ഒരു തീവ്രാവദി മനുഷ്യൻ ചെയ്തേക്കാവുന്നതാണ്" കർദ്ദിനാൾ ഷോൺബോൺ ചെയ്തത്

സാൽസ്ബർഗ് സഹായമെത്രാൻ അന്ത്രെയാസ്‌ ലോണിനെതിരെയുള്ള കർദ്ദിനാൾ ഷോൺബോണിന്റെ ആക്രമണത്തെ "വിശ്വാസയോഗ്യമല്ലാത്തതെന്നും", "തീർത്തും നീതിരഹിതമെന്നും" പ്രശസ്ത ഡച്ച് മനഃശാസ്ത്രജ്ഞൻ ഹീറാർദ് വൻ ദെൻ ആർഡ്‌വെഗ് അഭിപ്രായപ്പെട്ടു.

സ്വവർഗ്ഗഭോഗമെന്ന പാപമോ, സ്വവർഗ്ഗഭോഗബന്ധങ്ങളോ വേശ്യാലയങ്ങളോ കോൺസെൻട്രേഷൻ ക്യാമ്പുകളോ ആശീർവദിക്കാൻ സാധിക്കില്ലെന്ന് ലോൺ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വവർഗ്ഗബന്ധങ്ങളുടെ "മൂല്യങ്ങളെ" കോൺസെൻട്രേഷൻ ക്യാമ്പുകളുമായി താരതമ്യം ചെയ്തതിന് ഷോൺബോൺ അദ്ദേഹത്തെ ആക്രമിച്ചത്.

സാമാന്യബോധമുള്ള ആർക്കും ബിഷപ്പ് ലോൺ ഉദ്ദേശിച്ചതെന്ന്
മനസ്സിലാവുമെങ്കിലും "സ്വവർഗ്ഗഭോഗിയായ ഒരു തീവ്രാവദി മനുഷ്യൻ ചെയ്തേക്കാവുന്നതാണ്" കർദ്ദിനാൾ ഷോൺബോൺ ചെയ്തതെന്ന് lifesitenews-ൽ (ഫെബ്രുവരി 26) വൻ ദെൻ ആർഡ്‌വെഗ് നിരീക്ഷിക്കുന്നു. "'സ്വവർഗ്ഗഭോഗ ബന്ധങ്ങളുടെ മൂല്യത്തെകുറിച്ച്' മനഃശാസ്ത്രപരമായി അർത്ഥശൂന്യവും ആത്മീയമായി ശോചനീയവുമായ അകത്തോലിക്ക പ്രത്യയശാസ്ത്രമാണ് വർഷങ്ങളായി കർദ്ദിനാൾ ഷോൺബോൺ പഠിപ്പിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു സ്ത്രീവേഷധാരി ഉൾപ്പെട്ടിട്ടുള്ള സ്വവർഗ്ഗ-ഭോഗ പ്രാർത്ഥനച്ചടങ്ങ് സംഘടിപ്പിച്ച് തന്റെ കത്തീഡ്രൽ അശുദ്ധമാക്കുന്ന തരത്തിലേക്ക് വരെ ഷോൺബോൺ പോയിരുന്നു.

വൻ ദെൻ ആർഡ്‌വെഗിന്റെ അഭിപ്രായത്തിൽ "നൈസർഗ്ഗികമായി ക്രമരഹിതവും വഴിപിഴച്ചതുമായ രീതിയെ" (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം) വിശ്വസനീയമായ സ്നേഹമെന്ന് തെറ്റായി പ്രതിപാദിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന സ്വവർഗ്ഗഭോഗ പ്രത്യശാസ്ത്രം വഴിയാണ് ഷോൺബോൺ "വ്യക്തിപരമായി അറിയപ്പെട്ടത്".

#newsAvpqgjfbxn