ml.news
163

കർദ്ദിനാൾ പെൽ എവിടെയാണ്?

Gloria.tv-ക്ക് ലഭ്യമായ സ്രോതസ്സുകൾ അനുസരിച്ച് ‘രക്തസാക്ഷിയായ‘ കർദ്ദിനാൾ ജോർജ്ജ് പെല്ലിനെ, മെൽബണിൽ നിന്നും 200 കിലോമീറ്ററുകൾ അകലെയുള്ള വിക്ടോറിയയിലെ അറാറത്തിലുള്ള് ഹോപ്കിൻസ് കറക്ഷണൽ സെൻ്ററിലേക്ക് …More
Gloria.tv-ക്ക് ലഭ്യമായ സ്രോതസ്സുകൾ അനുസരിച്ച് ‘രക്തസാക്ഷിയായ‘ കർദ്ദിനാൾ ജോർജ്ജ് പെല്ലിനെ, മെൽബണിൽ നിന്നും 200 കിലോമീറ്ററുകൾ അകലെയുള്ള വിക്ടോറിയയിലെ അറാറത്തിലുള്ള് ഹോപ്കിൻസ് കറക്ഷണൽ സെൻ്ററിലേക്ക് മാറ്റിയിട്ടില്ല.
പ്രത്യേക പരിചരണങ്ങൾ ആവശ്യമുള്ള തടവുകാരെയും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പാർപ്പിക്കുന്ന ജയിലാണത്.
കർദ്ദിനാൾ പെൽ യഥാർത്ഥത്തിൽ എവിടെയാണെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാനാണ് വിക്ടോറിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് “ജസ്റ്റീസ്“ ശ്രമിക്കുന്നത്. കാരണം, കർദ്ദിനാളിൻ്റെ സുരക്ഷയെപ്പറ്റി ഉറപ്പുനൽകാൻ അവർക്ക് സാധിക്കുന്നില്ല.
രണ്ട് പേരെയും, കർദ്ദിനാൾ പെല്ലിനെയും അദ്ദേഹത്തിൻ്റെ അജ്ഞാതനായ [നുണ പറയുന്ന] വാദിയേയും, താൻ വിശ്വസിക്കുന്നതായി പെല്ലിൻ്റെ അപ്പീൽ നിഷേധിക്കപ്പെട്ടതിന് ശേഷം മെൽബൺ ആർച്ചുബിഷപ്പ് പീറ്റർ കോമെൻസോളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
#newsCjfqdlrqhc
ml.news
179

നവവൈദികനിൽ നിന്ന് അനുഗ്രഹം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

ഓഗസ്റ്റ് 28-ന് നടന്ന പൊതുകൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പയ്ക്ക്, ജൂൺ മാസത്തിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട 35-കാരനായ, ഫാ. യോഹാന്നസ് ഫയറാബെൻഡിൽ നിന്നും ആദ്യ ആശീർവാദം ലഭിച്ചു. ഓസ്ട്രിയയിലെ സാൽസ്ബർഗിലുള്ള …More
ഓഗസ്റ്റ് 28-ന് നടന്ന പൊതുകൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പയ്ക്ക്, ജൂൺ മാസത്തിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട 35-കാരനായ, ഫാ. യോഹാന്നസ് ഫയറാബെൻഡിൽ നിന്നും ആദ്യ ആശീർവാദം ലഭിച്ചു.
ഓസ്ട്രിയയിലെ സാൽസ്ബർഗിലുള്ള ബെനഡിക്ടിൻ ആർച്ചബി ഓഫ് സെൻ്റ് പീറ്റർ സഭാംഗമാണ് ഫയറാബെൻഡ്. “വത്തിക്കാൻ ന്യൂസാണ്“ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
നവവൈദികൻ ഒരു ഫാമിലാണ് വളർന്നത്. വൈദികനാകുന്നതിന് മുമ്പ് അദ്ദേഹം സെയിൽസ്മാനായും ബാങ്ക് ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നു.
ചിത്രം: © Vatican Media, #newsZfbdhmfloc
ml.news
198

ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ കൂടുതൽ “ദുബിയ“: നുണ പറയാൻ ഫ്രാൻസിസ് വൈദികരെ പ്രോത്സാഹിപ്പിക്കുന്നുവോ?

ചൈനീസ് ഭരണകൂടവുമായി വൈദികരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള വത്തിക്കാൻ മാർഗ്ഗരേഖകൾ സംബന്ധിച്ച് ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ, 87, തൻ്റെ ബ്ലോഗിൽ (ജൂലൈ 5) “ദുബിയ“ (സംശയങ്ങൾ) പ്രകടിപ്പിച്ചു. രജിസ്ട്രേഷനിൽ …More
ചൈനീസ് ഭരണകൂടവുമായി വൈദികരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള വത്തിക്കാൻ മാർഗ്ഗരേഖകൾ സംബന്ധിച്ച് ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ, 87, തൻ്റെ ബ്ലോഗിൽ (ജൂലൈ 5) “ദുബിയ“ (സംശയങ്ങൾ) പ്രകടിപ്പിച്ചു.
രജിസ്ട്രേഷനിൽ ഒപ്പുവെയ്ക്കുന്നവർ വിശ്വാസത്തിൽ നിന്ന് പിന്മാറണം, കാരണം ഭരണകൂടം അതിനെ ബഹുമാനിക്കുന്നില്ല. ഉടമ്പടിയിൽ ഉൾപ്പെടുന്നവരും അപ്രകാരം ചെയ്യണം, സെൻ വിശദീകരിക്കുന്നു.
“തങ്ങളുടെ സമൂഹത്തിൻ്റെ നല്ലതിന് വേണ്ടി“ വൈദികനും ബിഷപ്പും സർക്കാർ ആവശ്യപ്പെടുന്നതെന്തും ഒപ്പുവെയ്ക്കണമെന്നും, അതേസമയം ഒപ്പുവെച്ചത് അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാർഗ്ഗരേഖ (§5) ഈ പ്രശ്നം “പരിഹരിക്കുന്നതെന്ന്“ അദ്ദേഹം കാണിച്ചുതരുന്നു.
പക്ഷേ ഇതെല്ലാം, “ധാർമ്മിക ദൈവശാസ്ത്രത്തിൻ്റെ അടിസ്ഥാനങ്ങൾക്ക് എതിരാണെന്ന്“ സെൻ നിരീക്ഷിക്കുന്നു, “ഇതിന് സാധുതയുണ്ടെങ്കിൽ മതപരിത്യാഗത്തെപ്പോലും അത് ന്യായീകരിക്കുന്നു!“
സെൻ ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്, “സാധാരണമായതിനെയും ക്രമവിരുദ്ധമായതിനെയും ശരിയായിട്ടുള്ളതിനെയും ദയനീയമായതിനെയും ഈ രേഖ മൗലികമായി തലകീഴ് മറിക്കുന്നു“.
ചൈനയുമായുള്ള വത്തിക്കാൻ്റെ രഹസ്യ ഉടമ്പടിയെ മാർഗ്ഗരേഖ ഫലത്തിൽ കൊണ്ടുവരുന്നു. സെന്നിൻ്റെ …More
ml.news
146

ബിഷപ്പിനെ “തട്ടിക്കൊണ്ടുപോയി“, പിന്നീട് വിട്ടയച്ചു - സമ്മാനമായി കോഴിയിറച്ചി

കാമറൂണിലെ കുമ്പോയുടെ ബിഷപ്പായ ജോർജ് ൻകുവോയെ, 66, ഇംഗ്ലീഷ് സംസാരിക്കുന്ന സിസെഷനിസ്റ്റുകൾ തട്ടിക്കൊണ്ടു പോവുകയും ഓഗസ്റ്റ് 24-ന് വിട്ടയക്കുകയും ചെയ്തുവെന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ഫ്രഞ്ച് സംസാരിക്കുന്ന …More
കാമറൂണിലെ കുമ്പോയുടെ ബിഷപ്പായ ജോർജ് ൻകുവോയെ, 66, ഇംഗ്ലീഷ് സംസാരിക്കുന്ന സിസെഷനിസ്റ്റുകൾ തട്ടിക്കൊണ്ടു പോവുകയും ഓഗസ്റ്റ് 24-ന് വിട്ടയക്കുകയും ചെയ്തുവെന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു.
ഫ്രഞ്ച് സംസാരിക്കുന്ന ഭൂരിപക്ഷവും ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷവും തമ്മിൽ കാമറൂണിൻ്റെ വടക്കൻ ഭാഗത്ത് കലഹങ്ങൾ ഉണ്ടാവാറുണ്ട്. സെഷസനിസ്റ്റുകൾ അംബസോണിയ റിപ്പബ്ലിക്കിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
തൻ്റെ സംഘം “പൗരന്മാരാണെന്നും“, “ക്രൈസ്തവരാണെന്നും“, “ബിഷപ്പിനോട് സംസാരിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും“. ബിഷപ്പ് അപ്രത്യക്ഷനായതിന് അല്പ സമയത്തിന് ശേഷം, തട്ടിക്കൊണ്ടു പോയവരുടെ നേതാവ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കുറിച്ചു.
“സംഭാഷണം അവസാനിച്ചു. ബിഷപ്പ് വസതിയിൽ തിരിച്ചെത്തി. അംബസോണിയിലെ പോരാളികളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ“, നേതാവ് കൂട്ടിച്ചേർത്തു. അടഞ്ഞുകിടന്ന ഒരു പള്ളി തുറക്കാനും തങ്ങളെ അനുഗ്രഹിക്കാനും അയാൾ ബിഷപ്പിനോട് ആവശ്യപ്പെട്ടു.
തന്നെ തട്ടിക്കൊണ്ടു പോയവരിൽ നിന്നും ലഭിച്ച പാകം ചെയ്ത കോഴിയിറച്ചിയുമായി, സന്തോഷവാനായി നിൽക്കുന്ന ബിഷപ്പിനെയാണ് പ്രസിദ്ധീകരിച്ച് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മോൺസിഞ്ഞോർ ൻകുവോയെ …More
ml.news
138

27-ആമത് വൈദികൻ കൊല്ലപ്പെട്ടു

കഴിഞ്ഞ ഏഴ് വർഷത്തിനിടെ മെക്സിക്കോയിൽ 27 വൈദികർ കൊല്ലപ്പെട്ടെന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു. അവസാനത്തെ ഇര, അമേരിക്കൻ അതിർത്തിക്ക് അടുത്തുള്ള, സന്ത അദെലൈദയിലെ ക്രിസ്തോ റേ ഇടവകയുടെ ഫാ. ഹോസെ മാർട്ടിൻ …More
കഴിഞ്ഞ ഏഴ് വർഷത്തിനിടെ മെക്സിക്കോയിൽ 27 വൈദികർ കൊല്ലപ്പെട്ടെന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു.
അവസാനത്തെ ഇര, അമേരിക്കൻ അതിർത്തിക്ക് അടുത്തുള്ള, സന്ത അദെലൈദയിലെ ക്രിസ്തോ റേ ഇടവകയുടെ ഫാ. ഹോസെ മാർട്ടിൻ ഗുസ്മാൻ വെഗയാണ്, 55.
ഓഗസ്റ്റ് 22-ന്, 22:00 സമയത്ത്, ഗുസ്മാൻ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് അജ്ഞാതരുടെ കുത്തേറ്റത്. അദ്ദേഹത്തിൻ്റെ സഹായത്തിന് വേണ്ടിയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004-ലാണ് അദ്ദേഹം വൈദികനായത്.
ചിത്രം: José Martín Guzmán Vega, #newsYqrxqifcao
ml.news
137

പഴയ കുർബ്ബാനക്രമം പിന്തുടരുന്ന കന്യകാസ്ത്രീകളുടെ സഭ മിനിയപൊളിസിൽ ആരംഭം കുറിച്ചു

അടുത്ത കാലത്ത് രൂപം കൊണ്ട് നാല് കന്യകാസ്ത്രീകൾ അടങ്ങുന്ന സഭാസമൂഹം അമേരിക്കയിലെ മിനിസോട്ടായിലുള്ള മിനിയാപൊളിസിലെ ഫ്രട്ടേണിറ്റി ഓഫ് സെൻ്റ് പീറ്ററിൻ്റെ (FSSP) ഇടവകയിൽ താമസമാരംഭിച്ചു. ഓഗസ്റ്റ് 15-ന്, …More
അടുത്ത കാലത്ത് രൂപം കൊണ്ട് നാല് കന്യകാസ്ത്രീകൾ അടങ്ങുന്ന സഭാസമൂഹം അമേരിക്കയിലെ മിനിസോട്ടായിലുള്ള മിനിയാപൊളിസിലെ ഫ്രട്ടേണിറ്റി ഓഫ് സെൻ്റ് പീറ്ററിൻ്റെ (FSSP) ഇടവകയിൽ താമസമാരംഭിച്ചു.
ഓഗസ്റ്റ് 15-ന്, ഡച്ചുകാരിയായ മദർ മരിയ റെജിനയുടെ വ്രതം, മൂന്ന് നോവിസുകളുടെ സഭാവസ്ത്രധാരണം എന്നിവയോട് അനുബന്ധിച്ച് മിനിയാപൊളിസിൻ്റെ സഹായമെത്രാനായ ആൻഡ്രൂ കൊസെൻസ് പൊന്തിഫിക്കൽ കുർബ്ബാന അർപ്പിച്ചു.
ഫാ. ജെറാർഡ് സഗൂട്ടോ, FSSP, യാണ് സഭ രൂപീകരിക്കാൻ കന്യകാസ്ത്രീകളെ സഹായിച്ചത്. 2017-ൽ Daughters of the Work of Mary (Labor Mariae sisters) എന്ന പേരിൽ കാൻസാസ് സിറ്റിയിലാണ് അവർ രൂപം കൊണ്ടത്.
കഴിഞ്ഞ വസന്തകാലത്ത്, മിനിയപൊളിസിലെ FSSP ഇടവകയുടെ സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട മഠത്തിലേക്ക് അവർ താമസം മാറ്റുകയായിരുന്നു.
ഇടവകകളിൽ സേവനം ചെയ്യാനാണ് കന്യകാസ്ത്രീകൾ ലക്ഷ്യമിടുന്നത്. മതബോധനം പോലെയുള്ള കാര്യങ്ങളിൽ സഹായിക്കാൻ.
ചിത്രം: liturgicalartsjournal.com, #newsXwffbfshjf
ml.news
133

രക്തസാക്ഷി കർദ്ദിനാൾ പെൽ കോടതിമുറി വിട്ടു

പ്രാദേശിക സമയം 10.30-ന് രക്തസാക്ഷി കർദ്ദിനാൾ ജോർജ്ജ് പെൽ ഉൾപ്പെടുന്ന വാൻ ഓസ്ട്രേലിയയിലെ വിക്ടോറിയ സുപ്രീം കോടതി വിട്ടു. ലൈംഗിക താത്പര്യത്തോടെ ഒരു കുട്ടിയേയും സ്പർശിക്കാത്ത കർദ്ദിനാൾ പെല്ലിനെ ലൈംഗിക …More
പ്രാദേശിക സമയം 10.30-ന് രക്തസാക്ഷി കർദ്ദിനാൾ ജോർജ്ജ് പെൽ ഉൾപ്പെടുന്ന വാൻ ഓസ്ട്രേലിയയിലെ വിക്ടോറിയ സുപ്രീം കോടതി വിട്ടു.
ലൈംഗിക താത്പര്യത്തോടെ ഒരു കുട്ടിയേയും സ്പർശിക്കാത്ത കർദ്ദിനാൾ പെല്ലിനെ ലൈംഗിക കുറ്റകൃത്യം ചെയ്തവർക്ക് വേണ്ടിയുള്ള പ്രത്യേക ജയിലായ അറാറത്ത് ജയിലിലേക്ക് മാറ്റി.
ഇത് വത്തിക്കാനെ പ്രതിസന്ധിയിലാക്കുന്നു. നിരപരാധിയായ കർദ്ദിനാളിനെ മോചിപ്പിക്കാൻ അവർ മറ്റൊരു വിചാരണ നടത്തേണ്ടതായി വരും. ഇത് ഓസ്ട്രേലിയയും പരിശുദ്ധ സിംഹാസനവും തമ്മിൽ നയതന്ത്ര കലഹത്തിന് കാരണമായേക്കാം.
#newsMumrmtpofr
ml.news
153

സ്വകാര്യ സ്വിമ്മിംഗ് പൂളിൽ ഒരു “വിശുദ്ധൻ“

കാസ്റ്റൽ ഗാൻഡാൾഫോയിലുള്ള തൻ്റെ വേനൽക്കാല വസതിയിൽ ജോൺ പോൾ രണ്ടാമൻ (+2005) ഒരു സ്വിമ്മിംഗ് പൂൾ സ്ഥാപിച്ചപ്പോൾ, അതിൻ്റെ ചിലവിനെപ്പറ്റി കർദ്ദിനാൾമാർ ചോദിക്കുകയുണ്ടായി. ജോൺ പോൾ രണ്ടാമൻ്റെ പ്രതികരണം …More
കാസ്റ്റൽ ഗാൻഡാൾഫോയിലുള്ള തൻ്റെ വേനൽക്കാല വസതിയിൽ ജോൺ പോൾ രണ്ടാമൻ (+2005) ഒരു സ്വിമ്മിംഗ് പൂൾ സ്ഥാപിച്ചപ്പോൾ, അതിൻ്റെ ചിലവിനെപ്പറ്റി കർദ്ദിനാൾമാർ ചോദിക്കുകയുണ്ടായി.
ജോൺ പോൾ രണ്ടാമൻ്റെ പ്രതികരണം ഇപ്രകാരമായിരുന്നു, “അതിനെന്താണ്? മറ്റൊരു കോൺക്ലേവിനേക്കാൾ ഇതിന് ചിലവ് കുറവാണ്“.
ഫ്രാൻസിസ് സൗഹൃദ IlSismografoBlogspot.com ഓഗസ്റ്റ് 9-ന് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.
#newsLzisywqydc
ml.news
134

“ആളുകളോട് അടുത്തായിരിക്കാൻ“ കോമാളിയായിരിക്കണമെന്ന് ബിഷപ്പ് കരുതുന്നു

സാൻ ക്രിസ്തോവാൽ ബിഷപ്പ് മാരിയോ ദെൽ വാജ്യേ മൊറോന്താ റോദ്രിഗസ്, വെനെസ്വലൻ എപ്പിസ്കോപ്പൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റ് മാത്രമല്ല, ഒരു കോമാളി കൂടിയാണ്. VidaNuevaDigital.com (ഓഗസ്റ്റ് 11) അറിയിക്കുന്നത് …More
സാൻ ക്രിസ്തോവാൽ ബിഷപ്പ് മാരിയോ ദെൽ വാജ്യേ മൊറോന്താ റോദ്രിഗസ്, വെനെസ്വലൻ എപ്പിസ്കോപ്പൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റ് മാത്രമല്ല, ഒരു കോമാളി കൂടിയാണ്.
VidaNuevaDigital.com (ഓഗസ്റ്റ് 11) അറിയിക്കുന്നത് പ്രകാരം, “തൻ്റെ ഇടവകാംഗങ്ങളോട് കൂടുതൽ അടുപ്പമുണ്ടാകാൻ“ അദ്ദേഹം “കല“ അഭ്യസിക്കുന്നു.
കോമാളിയാവാനുള്ള ആഗ്രഹം മൊറോന്തായുടെ മനസ്സിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് കയറിക്കൂടിയതാണ്. ഒരിക്കൽ, കുട്ടികൾക്കുള്ള പ്രാർത്ഥനയുടെ വേളയിൽ, വെളിപ്പെടുത്താത്ത കാരണങ്ങൾ മൂലം, ഒരു കോമാളി പ്രത്യക്ഷപ്പെടുകയും തൻ്റെ തൊപ്പി ബിഷപ്പിൻ്റെ ശിരസ്സിൽ വെയ്ക്കുകയും ചെയ്തിരുന്നു.
ഒരു വർഷത്തിന് ശേഷം, ഒരു കോമാളിയായി മാറാൻ മൊറോന്താ തീരുമാനിച്ചു, “യുവാക്കളുടെയൊപ്പം എല്ലാവരും അവരിൽ ഒരാളായിരിക്കാൻ ശ്രമിക്കണം“, അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ യുവാക്കൾ കോമാളികളോ അങ്ങനെ കണക്കാക്കപ്പെടേണ്ടവരോ അല്ല.
കോമാളിയായിരിക്കുന്നത് വഴി, “ബിഷപ്പ് അപ്രാപ്യനായ ഒരു വ്യക്തിയല്ലെന്ന്“ കാണിക്കാനാണ് മൊറോന്താ ആഗ്രഹിക്കുന്നത് [ആരെങ്കിലും അത് ഇപ്പോഴും വിശ്വസിക്കുന്നു എന്നത് പോലെ].
#newsIrnxuhaklx
ml.news
156

ബിഷപ്പിനെ വേട്ടയാടി സിസ്റ്റർ അനുപമ

2014-നും 2016-നും ഇടയിലുള്ള കാലയളവിൽ ഒരു കന്യകാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന, ഇന്ത്യയിലെ മുൻ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള, 55, കേസിൽ അനാവശ്യ കൈകടത്തൽ നടക്കുന്നുണ്ടെന്ന് എന്നതിന് തെളിവുമായി …More
2014-നും 2016-നും ഇടയിലുള്ള കാലയളവിൽ ഒരു കന്യകാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന, ഇന്ത്യയിലെ മുൻ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള, 55, കേസിൽ അനാവശ്യ കൈകടത്തൽ നടക്കുന്നുണ്ടെന്ന് എന്നതിന് തെളിവുമായി സിസ്റ്റർ അനുപമ രംഗത്തെത്തി.
മുളക്കലിൻ്റെ സിം കാർഡ്, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക് എന്നിവയെക്കുറിച്ചുള്ള സൈബർ ഫോറൻസിക് റിപ്പോർട്ടിനെതിരെയാണ് പരാതിയെന്ന് TimesNowNews.com (ജൂലൈ 28) അറിയിക്കുന്നു.
മുമ്പ് ഫോറെൻസിക് ലാബ് സമർപ്പിച്ച കോപ്പിയും പോലീസ് സമർപ്പിച്ച കോപ്പിയും വ്യത്യാസമുണ്ടെന്ന് ഒരു ജഡ്ജി കണ്ടെത്തി.
മുളക്കൽ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന കന്യകാസ്ത്രീക്ക് നീതി കിട്ടാനായി സിസ്റ്റർ അനുപമ ഒരു മുന്നേറ്റം നയിച്ചുകൊണ്ടിരിക്കുകയാണ്.
തനിക്കെതിരെയുള്ള കേസ് നശിപ്പിക്കാനായി മുളക്കൽ തന്നെയാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നാണ് അവരുടെ ആരോപണം.
ചിത്രം: Franco Mulakkalm, #newsJwrhrmdttr
ml.news
128

ഫ്രാൻസിസ് മാർപാപ്പയുമായി ഗെൻസ്വൈൻ “നല്ല സമ്പർക്കത്തിലാണ്“

ഫ്രാൻസിസ് മാർപാപ്പയുമായി “ആദ്യം ബുദ്ധിമുട്ടുകൾ“ ഉണ്ടായിരുന്നുവെന്ന് ആർച്ചുബിഷപ്പ് ഗിയോർഗ് ഗെൻസ്വൈൻ സമ്മതിച്ചു [ആ സമയത്ത് അദ്ദേഹം മറിച്ചാണ് പറഞ്ഞതെങ്കിലും]. ബെനഡിക്റ്റ് പതിനാറാമൻ്റെയും ഫ്രാൻസിസിൻ്റെയും …More
ഫ്രാൻസിസ് മാർപാപ്പയുമായി “ആദ്യം ബുദ്ധിമുട്ടുകൾ“ ഉണ്ടായിരുന്നുവെന്ന് ആർച്ചുബിഷപ്പ് ഗിയോർഗ് ഗെൻസ്വൈൻ സമ്മതിച്ചു [ആ സമയത്ത് അദ്ദേഹം മറിച്ചാണ് പറഞ്ഞതെങ്കിലും].
ബെനഡിക്റ്റ് പതിനാറാമൻ്റെയും ഫ്രാൻസിസിൻ്റെയും വിവിധ വ്യക്തിഗത സ്വഭാവങ്ങൾ മൂലവും നിയന്ത്രണ രീതികൾ മൂലവും [മാത്രമാണ്?] പ്രതിസന്ധികളെന്ന് ജർമ്മൻ ഏജൻസിയായ DPA-യോട് സംസാരിക്കവേ (ഓഗസ്റ്റ് 2), ഗെൻസ്വൈൻ വിശദമാക്കി.
ഈ സമയം, “ഞങ്ങൾ സൗഹാർദ്ദത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു“, ഗെൻസ്വൈൻ വിശദീകരിച്ചു. കൂടാതെ, “ഞങ്ങൾ നല്ല സമ്പർക്കത്തിലുമാണ്“.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsXhyqteznko
ml.news
152

സെൻ്റ് പീറ്ററിലെ പ്രസംഗം: സോദോം ഗോമോറോ “നശിപ്പിക്കപ്പെട്ടില്ല“ മറിച്ച് “ഒഴിവാക്കപ്പെട്ടു“

“സോദോമും ഗോമോറോയും രക്ഷിക്കപ്പെട്ടിരുന്നു, അബ്രാഹത്തിനും അദ്ദേഹത്തിൻ്റെ ഇടപെടലുകൾക്കും നന്ദി, കാരണം, ദൈവം എത്ര കരുണാമയനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു“. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ (ജൂലൈ …More
“സോദോമും ഗോമോറോയും രക്ഷിക്കപ്പെട്ടിരുന്നു, അബ്രാഹത്തിനും അദ്ദേഹത്തിൻ്റെ ഇടപെടലുകൾക്കും നന്ദി, കാരണം, ദൈവം എത്ര കരുണാമയനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു“.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ (ജൂലൈ 28, 10:30) നടത്തിയ ഒരു പ്രസംഗത്തിലാണ് ഇത് വാദിക്കപ്പെട്ടതെന്ന് MarcoTosatti.com എഴുതുന്നു.
നോവുസ് ഓർദോ കുർബ്ബാനയുടെ ഭാഗമായിട്ടായിരുന്നു പ്രസംഗം. കുർബ്ബാനയ്ക്ക് നാല് ബിഷപ്പുമാരും ഇരുപത് വൈദികരും “നേതൃത്വം“ കൊടുത്തു.
ഉൽപത്തി 19 പ്രകാരം, സോദോമും ഗൊമോറോയും തങ്ങളുടെ [സ്വവർഗ്ഗഭോഗ] പാപങ്ങൾ നിമിത്തമാണ് നശിപ്പിക്കപ്പെട്ടത്. ദൈവത്തിൻ്റെ “കാരുണ്യത്തെ“ പരാമർശിക്കാതെ ക്രിസ്തു അവരുടെ ഉന്മൂലനത്തെ നിരവധി തവണ ഉദ്ധരിക്കുന്നുണ്ട്.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsXzdnpybakp
ml.news
127

സെൻ്റ് ജോൺ ഫിഷേഴ്സ് പള്ളിയിൽ മിനി ഗോൾഫ് കോഴ്സ്

നിലവിൽ ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ സഭയുടെ നിയന്ത്രണത്തിലുള്ള റോച്ചെസ്റ്റർ കത്തീഡ്രൽ, ജൂലൈ 27-ന്, മധ്യകാല കത്തോലിക്ക ആരാധനാസ്ഥലമായിരുന്ന ഭാഗത്ത്, ഒരു മിനി ഗോൾഫ് കോഴ്സ് തുറന്നു. 604-ൽ പണികഴിക്കപ്പെട്ട കത്തീഡ്രൽ …More
നിലവിൽ ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ സഭയുടെ നിയന്ത്രണത്തിലുള്ള റോച്ചെസ്റ്റർ കത്തീഡ്രൽ, ജൂലൈ 27-ന്, മധ്യകാല കത്തോലിക്ക ആരാധനാസ്ഥലമായിരുന്ന ഭാഗത്ത്, ഒരു മിനി ഗോൾഫ് കോഴ്സ് തുറന്നു.
604-ൽ പണികഴിക്കപ്പെട്ട കത്തീഡ്രൽ, ഇംഗ്ലണ്ടിലേക്ക് വിശ്വാസം കൊണ്ടുവരാൻ പണികഴിക്കപ്പെട്ടതായിരുന്നു. എന്നാൽ, നവീകരണത്തിന് ശേഷം പ്രൊട്ടസ്റ്റൻ്റുമാർക്ക് കീഴ്‌പ്പെടുകയായിരുന്നു.
അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ, റോച്ചെസ്റ്റർ ബിഷപ്പ് വി. ജോൺ ഫിഷറായിരുന്നു (+1535). തൻ്റെ കത്തീഡ്രൽ പുതുതായി രൂപം കൊണ്ട് വിഭാഗം, ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ സഭ, കൈവശമാക്കുന്നത് കാണുന്നതിനേക്കാൾ അദ്ദേഹം മരണത്തെ കാംഷിച്ചിരുന്നു.
#newsZmwlxymwdl
ml.news
133

മോൺട്രിയൽ പള്ളിയിൽ സ്വവർഗ്ഗഭോഗ നൃത്തം

മോൺട്രിയലിലെ സെൻ്റ് പീറ്റർ അപ്പോസിൽ ദൈവാലയത്തിൽ, മെയ് 1, 2019-ന് രണ്ട് സ്വവർഗ്ഗഭോഗികൾ സിനിമാചിത്രീകരണത്തിനായി അശ്ശീലനൃത്തം ചെയ്തു. ലെയണാർഡ് കോയിൻ്റെ ഹല്ലേല്ലുയ്യ എന്ന സംഗീതത്തിന് ജെഫ് ബക്ക്ലിയുടെ ലൈംഗിക …More
മോൺട്രിയലിലെ സെൻ്റ് പീറ്റർ അപ്പോസിൽ ദൈവാലയത്തിൽ, മെയ് 1, 2019-ന് രണ്ട് സ്വവർഗ്ഗഭോഗികൾ സിനിമാചിത്രീകരണത്തിനായി അശ്ശീലനൃത്തം ചെയ്തു.
ലെയണാർഡ് കോയിൻ്റെ ഹല്ലേല്ലുയ്യ എന്ന സംഗീതത്തിന് ജെഫ് ബക്ക്ലിയുടെ ലൈംഗിക ആവിഷ്കാരമാണ് ഉപയോഗിച്ചത്.
ഡച്ച് മാസികയായ OOR-നോട് ബക്ക്ലി വിശദീകരിച്ചു: “ആരാധിക്കപ്പെടുന്ന ഒരു വ്യക്തിക്കോ, വിഗ്രഹത്തിനോ അല്ലെങ്കിൽ ദൈവത്തിനോ വേണ്ടിയുള്ള ഉപാസനയല്ല ഹല്ലേല്ലുയ്യ, മറിച്ച് രതിമൂർച്ചയുടെ ഹല്ലേല്ലുയ്യയാണ്“.
#newsNjgtltneak
ml.news
100

"അനുചിതമായ“ സംഭാഷണത്തിന് വൈദികരെ രൂപത സസ്പെൻഡ് ചെയ്തു

റെക്ടറുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഒരു പാർട്ടിയിൽ സെമിനാരിവിദ്യാർത്ഥികളുമായി “അനുചിതവും, സംസ്കാരമില്ലാത്ത തരത്തിലും മറ്റുള്ളവർക്ക് വേദനാജനകമാവുന്ന തരത്തിലും“ സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ …More
റെക്ടറുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ഒരു പാർട്ടിയിൽ സെമിനാരിവിദ്യാർത്ഥികളുമായി “അനുചിതവും, സംസ്കാരമില്ലാത്ത തരത്തിലും മറ്റുള്ളവർക്ക് വേദനാജനകമാവുന്ന തരത്തിലും“ സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ ബഫലോ രൂപതയിലെ മൂന്ന് വൈദികരെ സസ്പെൻഡ് ചെയ്തു.
Wkbw.com (ഏപ്രിൽ 29) അറിയിക്കുന്നത് പ്രകാരം, സെമിനാരി വിദ്യാർത്ഥികൾ തങ്ങളുടെ സുപ്പീരിയർമാരെ വിവരമറിയിച്ചു. അവരുടെ രേഖാമൂലമുള്ള മൊഴി സത്യമാണെന്ന് സെമിനാരിയിലെ ഒരു ജോലിക്കാരൻ സ്ഥിരീകരിച്ചു.
"f***ing"-നെക്കുറിച്ചും “സെമിനാരിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികൻ വദനസുരതം നൽകാൻ ട്രക്ക് സ്റ്റോപ്പുകളിൽ പോയിരുന്നതിനെപ്പറ്റിയുമാണ്“ ഇപ്പോൾ സസ്പെൻഷനിലുള്ള വൈദികർ സംസാരിച്ചത്.
ഇത്തരം അശ്ലീലപ്രവർത്തികളെ അവർ കൂദാശകളോടാണ് ഉപമിച്ചത്.
#newsRpxjbvqbfg
ml.news
85

പുതിയ ഓസ്ട്രേലിയൻ ബിഷപ്പിന് “സ്വീകരിക്കുന്നവരാകണം“ [സ്വവർഗ്ഗഭോഗികൾക്ക് മാത്രം]

സഭയെ “എല്ലാ ലിംഗഭേദങ്ങൾക്കും“, “ഏത് സാഹചര്യങ്ങളിൽ ഉൾപ്പെട്ടവർക്കും“, “വിവിധ ലൈംഗികചായ്‌വുള്ളവർക്കും“ സ്വീകാര്യമാകുന്ന വിധത്തിലാക്കാൻ ഓസ്ട്രേലിയയിലെ നിയുക്ത ബിഷപ്പ് ഷേൻ മക്കിൻലീക്ക് ആഗ്രഹിക്കുന്നതായി …More
സഭയെ “എല്ലാ ലിംഗഭേദങ്ങൾക്കും“, “ഏത് സാഹചര്യങ്ങളിൽ ഉൾപ്പെട്ടവർക്കും“, “വിവിധ ലൈംഗികചായ്‌വുള്ളവർക്കും“ സ്വീകാര്യമാകുന്ന വിധത്തിലാക്കാൻ ഓസ്ട്രേലിയയിലെ നിയുക്ത ബിഷപ്പ് ഷേൻ മക്കിൻലീക്ക് ആഗ്രഹിക്കുന്നതായി BendigoAdvertiser.com.au (ജൂലൈ 24) അറിയിച്ചു.
മക്കിൻലീക്കിൻ്റെ നിയമനം ജൂലൈ 23-നാണ് പ്രഖ്യാപിച്ചത്. “നമ്മൾ എല്ലാവരെയും സ്വീകരിക്കുന്നവരാകണം“, മക്കിൻലീക്ക് പറഞ്ഞു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സുവിശേഷത്തിൻ്റെ “മൂല്യങ്ങളെ തങ്ങൾ സ്വീകാര്യരല്ലെന്ന് കരുതുന്നവർക്ക് എതിരായുള്ള മത്സരത്തിലൂടെയും അവസരങ്ങൾ ഇല്ലാതാക്കാൻ ഉപയോഗിച്ചുകൊണ്ടും“ ആകരുത്.
[“സ്വീകരിക്കുന്നവരാകുക“ എന്നത് ശബ്ദാനുസൃതം മനസ്സിലാക്കേണ്ട ഒന്നല്ല. ആധുനിക പടുഭാഷയിൽ, “സ്വീകരിക്കുന്നവരാകുക“ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്വവർഗ്ഗഭോഗികളെ പിന്തുണയ്ക്കുകയും, സ്ത്രീകൾക്ക് തിരുപ്പട്ടം നൽകുകയും ബ്രഹ്മചര്യം ഇല്ലാതാക്കുകയും കത്തോലിക്കർക്കെതിരെ പോരാടുകയും ചെയ്യുക എന്നതാണ്.]
#newsIbtsxftxmq
ml.news
87

പെട്ടെന്ന് “ധൈര്യം“ ചോർന്ന് ബിഷപ്പ്

ജൂലൈ 17-ന് ഒരു ചെറിയ ചാപ്പലിൽ നടന്ന പ്രാർത്ഥനയിൽ, കാത്തമാർക്ക ബിഷപ്പ് ലൂയിസ് ഉർബാങ്ക് [സത്യസന്ധമായി] രാഷ്ട്രീയക്കാരെ “കസേര ചൂടുപിടിപ്പിക്കുന്നവർ“ എന്ന് വിശേഷിപ്പിച്ചു. ഫെമിനിസ്റ്റുകളെക്കുറിച്ച് അദ്ദേഹം …More
ജൂലൈ 17-ന് ഒരു ചെറിയ ചാപ്പലിൽ നടന്ന പ്രാർത്ഥനയിൽ, കാത്തമാർക്ക ബിഷപ്പ് ലൂയിസ് ഉർബാങ്ക് [സത്യസന്ധമായി] രാഷ്ട്രീയക്കാരെ “കസേര ചൂടുപിടിപ്പിക്കുന്നവർ“ എന്ന് വിശേഷിപ്പിച്ചു. ഫെമിനിസ്റ്റുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “പുരുഷന്മാരോട് തുല്യരായിരിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ജോലി ചെയ്യാൻ അനുവദിക്കൂ!“.
ഉടനെ തന്നെ പ്രഭുജനാധിപത്യ മാദ്ധ്യമങ്ങൾ ഉർബാങ്കിനെതിരായി. ഒരുപാട് നേരം സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിനായില്ല. ജൂലൈ 22-ന്, അദ്ദേഹം കീഴടങ്ങി, “എൻ്റെ വാക്കുകൾ അസ്ഥാനത്തായിരുന്നു, ഞാൻ മാപ്പ് പറയുന്നു“.
“എല്ലായ്‌പ്പോഴും അഭിപ്രായവ്യത്യാസങ്ങളോടും സാമൂഹ്യ സുഹൃദ്ബന്ധങ്ങളോടും ഐക്യത്തോടും ബഹുമാനത്തോടും സംഭാഷണം നടത്തിയും ആയിരുന്നുകൊള്ളാം" [പ്രഭുജനാധിപത്യ മാദ്ധ്യമങ്ങൾക്ക് കീഴടങ്ങിക്കൊള്ളാം] എന്ന് ഉർബാങ്ക് പ്രതിജ്ഞ ചെയ്തു.
ചിത്രം: Luis Urbanc, #newsPfmlynusqs
ml.news
104

തൻ്റെ കത്തീഡ്രലിൽ കർത്താവിന് അഭിമുഖമായി നിന്നുകൊണ്ടുള്ള കുർബ്ബാനയർപ്പണം ആരംഭിച്ച് ബിഷപ്പ്

അമേരിക്കയിലെ ഗാലപ്പിൻ്റെ ബിഷപ്പ് ജയിംസ് വാൾ, 54, വിശ്വാസികളുടെയൊപ്പം കർത്താവിന് അഭിമുഖമായി നിന്ന് (ad orientem) കുർബ്ബാന അർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിച്ചു. “ക്രിസ്തുവിലെ പ്രിയ സ്നേഹിതർക്ക്“ എഴുതിയ …More
അമേരിക്കയിലെ ഗാലപ്പിൻ്റെ ബിഷപ്പ് ജയിംസ് വാൾ, 54, വിശ്വാസികളുടെയൊപ്പം കർത്താവിന് അഭിമുഖമായി നിന്ന് (ad orientem) കുർബ്ബാന അർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിച്ചു.
“ക്രിസ്തുവിലെ പ്രിയ സ്നേഹിതർക്ക്“ എഴുതിയ കത്തിൽ (ജൂലൈ 22), എല്ലാ ഞാറാഴ്ചയും തൻ്റെ കത്തീഡ്രലിലെ ഒരു കുർബ്ബാന അപ്രകാരമായിരിക്കും (ad orientem) അർപ്പിക്കപ്പെടുകയെന്ന് വാൾ പ്രഖ്യാപിച്ചു.
സഭയുടെ ജീവിതത്തിലെ “ഏറ്റവും പുരാതനവും“, “എറ്റവും സ്ഥിരമായ ആചാരവുമാണ്“ ഇതെന്ന് വാൾ സമർത്ഥിച്ചു.
“Versus populum (ആളുകൾക്ക് അഭിമുഖമായി നിൽക്കുന്ന) വളരെയധികം പുതിയതാണ്“ എന്നും, “അതിപ്പോഴും അസാധാരണമായിട്ടാണ് കാണേണ്ടത്“ എന്നും അദ്ദേഹം പറഞ്ഞു.
ചിത്രം: © Peter Zelasko, Diocese of Gallup., #newsIfuhhnxrds
ml.news
77

ബിഷപ്പ് ലൈസേ അന്തരിച്ചു

അർജൻ്റീനയിലെ സാൻ ലൂയിസിൻ്റെ മുൻ ബിഷപ്പായിരുന്ന ഹുവാൻ റൊദോൾഫോ ലൈസേ OFMcap, 93, ജൂലൈ 22-ന്, ഉച്ചക്ക്, അന്തരിച്ചു. രക്തത്തിലുണ്ടാവുന്ന ഒരു അസുഖത്തെത്തുടർന്ന്, ഇറ്റലിയിലെ സാൻ ജൊവാന്നി റോത്തോന്തോയിലുള്ള …More
അർജൻ്റീനയിലെ സാൻ ലൂയിസിൻ്റെ മുൻ ബിഷപ്പായിരുന്ന ഹുവാൻ റൊദോൾഫോ ലൈസേ OFMcap, 93, ജൂലൈ 22-ന്, ഉച്ചക്ക്, അന്തരിച്ചു.
രക്തത്തിലുണ്ടാവുന്ന ഒരു അസുഖത്തെത്തുടർന്ന്, ഇറ്റലിയിലെ സാൻ ജൊവാന്നി റോത്തോന്തോയിലുള്ള കപ്പൂച്ചിൻ സഭയുടെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്.
രൂപതാ ബിഷപ്പായുള്ള വിരമിക്കലിന് ശേഷം, ഏതാനം മാസങ്ങൾക്ക് മുമ്പ് വരെ, സാൻ ജൊവാന്നി റോത്തോന്തോയിലുള്ള ദൈവാലയത്തിൽ കുമ്പസാരകനായി അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. ജൂലൈ 23-നാണ് അദ്ദേഹത്തിൻ്റെ മൃതസംസ്കാരം.
കൈയ്യിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെതിരെ എഴുതിയ പുസ്തകാമാണ് ലൈസേയെ പ്രശസ്തനാക്കിയത്. (2015-ൽ Gloria.tv-യുമായി നടത്തിയ സ്പാനിഷിലുള്ള അഭിമുഖം ചുവടെ).
#newsLhzoazkiwt
ml.news
53

കൊലപാതകമോ ആത്മഹത്യയോ? വൈദികനും കന്യകാസ്ത്രീയും ചേർന്ന് ഒരു കന്യകാസ്ത്രീയെ “കൊന്നുവോ“?

ഫാ. തോമസ് കോട്ടൂരിനും സെൻ്റ് ജോസഫ് സിസ്റ്റർ സെഫിക്കുമെതിരെയുള്ള വിചാരണ ഓഗസ്റ്റ് 5-ന് ആരംഭിക്കുമെന്ന് UCANews.com അറിയിക്കുന്നു (ജൂലൈ 18). രണ്ട് പേരും കേരളത്തിലെ കോട്ടയത്തുള്ള സീറോ മലബാർ കത്തോലിക്കാ …More
ഫാ. തോമസ് കോട്ടൂരിനും സെൻ്റ് ജോസഫ് സിസ്റ്റർ സെഫിക്കുമെതിരെയുള്ള വിചാരണ ഓഗസ്റ്റ് 5-ന് ആരംഭിക്കുമെന്ന് UCANews.com അറിയിക്കുന്നു (ജൂലൈ 18).
രണ്ട് പേരും കേരളത്തിലെ കോട്ടയത്തുള്ള സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ അംഗങ്ങളാണ്. മാർച്ച് 1992-ന്, കോട്ടയത്തെ കന്യകാസ്ത്രീ മഠത്തിൽ വെച്ച്, സിസ്റ്റർ അഭയ തോമസിനെ, 19, “കൊലപ്പെടുത്തിയെന്നാണ്“ അവർക്കെതിരെയുള്ള ആരോപണം.
ഇന്ത്യയിലെ കോട്ടയത്തിലുള്ള ഒരു മഠത്തിൻ്റെ കിണറിൽ വെച്ച് സിസ്റ്റർ അഭയയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. അവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് തീരുമാനത്തിലെത്തി.
2008-ൽ ഒരു വൈദികൻ രഹസ്യസ്വഭാവമുള്ള ഒരു കത്ത് പോലീസിന് കൈമാറിയത് മുതൽക്കാണ് കോട്ടൂരിനും സെഫിക്കുമെതിരെയുള്ള കുറ്റാരോപണം തുടങ്ങിയത്. കൊലയ്ക്ക് പിന്നിലെ കാരണം: രണ്ട് പേരും തമ്മിലുള്ള ലൈംഗികബന്ധം സിസ്റ്റർ അഭയ കാണുകയും അതിനാൽ കൊലചെയ്യപ്പെടുകമായിരുന്നു.
കുറ്റാരോപിതർക്ക് വേണ്ടിയുള്ള അഭിഭാഷകൻ പറയുന്നത് “അന്വേഷണസംഘം ചാർജ് ഷീറ്റിൽ സാഹിത്യമെഴുതുകയാണ്“ എന്നതാണ്.
#newsNftxxtwzje