ml.news
33

കർദ്ദിനാളിനെതിരെ ഇരുന്നൂറ് വൈദികരുടെ നിരാഹാര സമരം

ഇന്ത്യയിലെ കേരളത്തിലുള്ള സീറോ മലബാർ എറണാകുളം അതിരൂപതയിലെ ഏതാണ്ട് 200 വൈദികർ, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട്, വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 74 വയസ്സുള്ള …More
ഇന്ത്യയിലെ കേരളത്തിലുള്ള സീറോ മലബാർ എറണാകുളം അതിരൂപതയിലെ ഏതാണ്ട് 200 വൈദികർ, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട്, വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
74 വയസ്സുള്ള ആലഞ്ചേരി, സീറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി രൂപതയുടെ ആർച്ചുബിഷപ്പുമാണ്. 2015-ൽ, അതിരൂപതയ്ക്ക് 10 മില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ച സംശയാസ്പദമായ ഒരു സ്ഥലമിടപാടിൽ അദ്ദേഹം പങ്കാളിയായിരുന്നു.
ഭൂമി ഇടപാടിലെ ക്രമക്കേടുകളെ ഉയർത്തിക്കാണിച്ച് 2017 മുതൽക്കാണ് ആലഞ്ചേരിക്കെതിരെ വൈദികർ ആരോപണം ഉയർത്തിത്തുടങ്ങിയത്.
ജൂൺ 2018-ൽ, ആരോപണങ്ങൾ പരിശോധിക്കാനായി വത്തിക്കാൻ ആലഞ്ചേരിയെ താത്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പിന്നീട് തൻ്റെ മേലുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താതെ അദ്ദേഹം വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു.
ഭിന്നതകൾ മറയ്ക്കണമെന്ന് ആവശ്യപ്പെട്ട്, ജൂലൈ 14-ന്, ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ വായിക്കാൻ ഭൂരിഭാഗം വൈദികരും (336-ൽ 306 പേർ) വിസ്സമ്മതിച്ചു.
“തീരുമാനങ്ങൾ എടുത്തവർക്ക് കുറച്ചെങ്കിലും അവബോധവും ദീർഘവീക്ഷണവും ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ വിഭാഗീയതകൾ ഒഴിവാക്കാമായിരുന്നു …More
ml.news
447

പൗരോഹിത്യ ബ്രഹ്മചര്യത്തെ ദുർബ്ബലമാക്കി ഫ്രാൻസിസ്

ഇറ്റലിയിൽ താമസിക്കുന്ന ഗ്രീക്ക്-കത്തോലിക്ക വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പ വിവാഹിതരാവാൻ അനുവാദം നൽകി. ജൂലൈ മാസത്തിൽ, ഇറ്റലിയിലെ താമസിക്കുന്ന 70,000 ഗ്രീക്ക് കത്തോലിക്കർക്കും അവരുടെ 62 [കൂടുതലും ഇതിനോടകം …More
ഇറ്റലിയിൽ താമസിക്കുന്ന ഗ്രീക്ക്-കത്തോലിക്ക വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പ വിവാഹിതരാവാൻ അനുവാദം നൽകി.
ജൂലൈ മാസത്തിൽ, ഇറ്റലിയിലെ താമസിക്കുന്ന 70,000 ഗ്രീക്ക് കത്തോലിക്കർക്കും അവരുടെ 62 [കൂടുതലും ഇതിനോടകം വിവാഹം കഴിച്ച] വൈദികർക്കുമായി ഒരു അപ്പസ്തോലിക എക്സാർഹേറ്റിനെ നിയമിച്ചു.
ഇതുവരെയും, പാശ്ചാത്യ രൂപതകളിലുള്ള ഗ്രീക്ക്-കത്തോലിക്കാ വൈദികർ വിശുദ്ധ പത്രോസ് ക്രിസ്തുവിനോട് പറഞ്ഞ വാക്കുകൾ പ്രകാരം ബ്രഹ്മചര്യത്തിലാണ് ജീവിച്ചിരുന്നത്: “ഇതാ ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു“ (മത്തായി 19:27)
എക്സാർഹേറ്റിൻ്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ റോമൻ വികാരിയായ കർദ്ദിനാൾ ആഞ്ചെലോ ദെ ദൊണാത്തിഷാണ്.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsBvfcntdnmm
ml.news
42

ലൈംഗികാതിക്രമ വിവാദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിബന്ധനകൾ അടങ്ങിയ പുതിയ സ്വാധികാര പ്രബോധനം പുറത്തിറങ്ങി

മെയ് 9-ന് ഫ്രാൻസിസ് മാർപാപ്പ “Vos estis lux mundi” (നീ ലോകത്തിൻ്റെ പ്രകാശമാണ്) എന്ന സ്വാധികാര പ്രബോധനം പ്രസിദ്ധീകരിച്ചു. വൈദികരുടെ [സ്വവർഗ്ഗ] ലൈംഗികാതിക്രമങ്ങളുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള ചില നിയമങ്ങൾ …More
മെയ് 9-ന് ഫ്രാൻസിസ് മാർപാപ്പ “Vos estis lux mundi” (നീ ലോകത്തിൻ്റെ പ്രകാശമാണ്) എന്ന സ്വാധികാര പ്രബോധനം പ്രസിദ്ധീകരിച്ചു. വൈദികരുടെ [സ്വവർഗ്ഗ] ലൈംഗികാതിക്രമങ്ങളുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള ചില നിയമങ്ങൾ അതിലടങ്ങിയിരിക്കുന്നു.
“മറച്ചു വെയ്ക്കലുകൾക്കും“ ലൈംഗികാതിക്രമങ്ങൾക്കും കുറ്റമാരോപിക്കപ്പെടുന്ന ബിഷപ്പുമാരെക്കുറിച്ച് അന്വേഷണം നടത്തുവാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും 11 പേജുകളുള്ള രേഖ സൂചിപ്പിക്കുന്നുണ്ട്.
സഹായമെത്രാന്മാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടത് ആർച്ചുബിഷപ്പുമാരാണ്.
2020 വരെ ആരോപണങ്ങൾ അറിയിക്കുവാനായി എല്ലാ രൂപതകളും ഒരു കാര്യാലയം പ്രവർത്തിപ്പിക്കണം.
“വഴിതെറ്റാൻ സാധ്യതയുള്ള പ്രായപൂർത്തിയായവരെ“ സംബന്ധിച്ച് “അധികാര ദുർവ്വിനിയോഗം“ എന്ന കുറ്റത്തെക്കുറിച്ചും രേഖ പരാമർശിക്കുന്നു.
ജൂൺ 1 മുതൽ മൂന്ന് വർഷത്തേക്ക് ഈ വക്രമായ മാനദണ്ഡങ്ങൾക്ക് സാധുതയുണ്ട് (“ad experimentum”).
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsTlneedpdme
ml.news
33

സൽവീനിയെ “ഗർഭഛിദ്രം നിർവ്വഹിക്കുന്നവരുമായി“ താരതമ്യം ചെയ്ത് വിഡ്ഢിയായ വത്തിക്കാൻ കർദ്ദിനാൾ

പേപ്പൽ ആല്മണർ, കൂരിയ കർദ്ദിനാൾ കോൺറാഡ് ക്രയെസ്കി പ്രശസ്ത കത്തോലിക്കാ ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മത്തെയോ സൽവീനിയെ ഗർഭഛിദ്രകരുമായും ഏകാധിപതികളുമായും താരതമ്യപ്പെടുത്തി. തൻ്റെ കാര്യാലയം ആർക്കും സമ്മാനങ്ങൾ …More
പേപ്പൽ ആല്മണർ, കൂരിയ കർദ്ദിനാൾ കോൺറാഡ് ക്രയെസ്കി പ്രശസ്ത കത്തോലിക്കാ ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മത്തെയോ സൽവീനിയെ ഗർഭഛിദ്രകരുമായും ഏകാധിപതികളുമായും താരതമ്യപ്പെടുത്തി.
തൻ്റെ കാര്യാലയം ആർക്കും സമ്മാനങ്ങൾ വിതരണം ചെയ്യാറില്ലെന്ന് ക്രയെസ്കി IlMessaggero.it-നോട് (മെയ് 4) വിശദീകരിച്ചു. ഏറ്റവും ക്രൂരയായ ഇറ്റാലിയൻ ഗർഭഛിദ്ര പ്രവർത്തകയേയും അല്ലെങ്കിൽ “വെനെസ്വലയിലെ ചില കഥാപാത്രങ്ങളെയും“ ഫ്രാൻസിസ് മാർപാപ്പ വളർത്തിയെടുക്കുന്നുവെങ്കിലും, “ഗർഭഛിദ്രങ്ങൾ നടക്കുന്ന സ്ഥലത്തേക്ക്“ സംഭാവന ചെയ്യാൻ സാധിക്കില്ലെന്ന് ക്രയെസ്കി ഉദാഹരണമായി പറഞ്ഞു.
മറ്റൊരു ഉദാഹരണമായി അദ്ദേഹം, മത്തെയോ സൽവീനിയെ പരമർശിച്ചു, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന “ഞങ്ങൾ നിഷേധിക്കും“.
പക്ഷേ, “സൽവീനിയുടെ വിവാഹത്തിന് ഞങ്ങൾ സംഭാവന നൽകും“, ലജ്ജിതനായ കർദ്ദിനാൾ ഒരു തമാശ പറയാൻ ശ്രമിച്ചു.
ഗർഭഛിദ്രകരും, സ്വവർഗ്ഗഭോഗികളും, ഇടതുപക്ഷ, ജന-വിരുദ്ധരും കുടുംബ വിരുദ്ധരുമായ മുതലാളിത്തവാദികളുടെയും ഒരു സംഘം അടങ്ങിയ മുൻ ഇറ്റാലിയൻ ഭരണകൂടത്തോട് തന്നെത്തന്നെ അടുപ്പിച്ചതോട് കൂടി വത്തിക്കാന് തൻ്റെ രാഷ്ട്രീയ വിശ്വാസ്യത നഷ്ടമായി.
ചിത്രം: Matteo Salvini, #newsGplsppzslq
ml.news
43

സഭാപതനം: രണ്ട് സന്യാസഭവനങ്ങൾ അടച്ചുപൂട്ടും

വി. ബ്രൂണോ സ്ഥാപിച്ച, വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളുള്ള, കർത്തൂസ്യൻ സന്യാസസഭ തങ്ങളുടെ രണ്ട് ഭവനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി Brunonis.net (ജൂലൈ 7) അറിയിക്കുന്നു. ദൈവവിളികളുടെ കുറവാണ് കാരണം. …More
വി. ബ്രൂണോ സ്ഥാപിച്ച, വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളുള്ള, കർത്തൂസ്യൻ സന്യാസസഭ തങ്ങളുടെ രണ്ട് ഭവനങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി Brunonis.net (ജൂലൈ 7) അറിയിക്കുന്നു. ദൈവവിളികളുടെ കുറവാണ് കാരണം.
പോർച്ചുഗലിലെ എവുറയിലുള്ള സ്കാള ചേലി സന്യാസഭവനവും, സ്പെയിനിലെ ബെനിഫസ്സയിലുള്ള സന്യാസിനിമാരുടെ ഭവനവുമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത് (വീഡിയോ താഴെ).
മനോഹരമായ എവുറ സന്യാസഭവനം 16-ആം നൂറ്റാണ്ടിലാണ് പണികഴിപ്പിക്കപ്പെട്ടത്. എന്നാൽ, പൗരോഹിത്യവിരുദ്ധ ഭരണകൂടം അതിനെ 1834-ൽ ഇല്ലാതാക്കി. പിന്നീട് 1960-ലാണ് കർത്തൂസ്യൻ സന്യാസികൾ അവിടെ തിരിച്ചെത്തിയത്.
നിലവിൽ സന്യാസിനിമാർക്ക് വേണ്ടിയുള്ള ഭവനങ്ങളിൽ നാലെണ്ണമേ അവശേഷിക്കുന്നൊള്ളു. അതിൽ രണ്ടെണ്ണം ഫ്രാൻസിലും, ഒരെണ്ണം ഇറ്റലിയിലും, ഒരെണ്ണം ദക്ഷിണ കൊറിയയിലുമാണ്.
#newsXsxeluxfxt
ml.news
42

പേപ്പൽ കുർബ്ബാനയുടെ സമയത്ത് ദിവ്യകാരുണ്യവുമായി കടന്നുകളഞ്ഞു - ആരും ശ്രദ്ധിച്ചില്ല

വടക്കൻ മക്കെദോനിയയിലെ സ്കോപ്യയിൽ, മെയ് 7-ന്, ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബ്ബാന അർപ്പിച്ചപ്പോൾ വൃദ്ധനായ ഒരാൾ ദിവ്യകാരുണ്യം കൈയ്യിൽ സ്വീകരിച്ചു. പിന്നീട് അതുമായി നടന്നുനീങ്ങി. ദൈവനിന്ദയുടെ വീഡിയോ …More
വടക്കൻ മക്കെദോനിയയിലെ സ്കോപ്യയിൽ, മെയ് 7-ന്, ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബ്ബാന അർപ്പിച്ചപ്പോൾ വൃദ്ധനായ ഒരാൾ ദിവ്യകാരുണ്യം കൈയ്യിൽ സ്വീകരിച്ചു. പിന്നീട് അതുമായി നടന്നുനീങ്ങി.
ദൈവനിന്ദയുടെ വീഡിയോ വത്തിക്കാൻ ടെലിവിഷൻ ലൈവായി നൽകിയിരുന്നു (വീഡിയോ താഴെ).
പേപ്പൽ കുർബ്ബാനയുടെ വേളയിൽ ദിവ്യകാരുണ്യം കൈയ്യിൽ സ്വീകരിക്കുന്നത് ദശാബ്ദങ്ങളോളം ദൈവനിന്ദകൾക്ക് കാരണമായിരുന്നു. എന്നാൽ വത്തിക്കാനിൽ ഇത് ആരും ഗൗനിക്കാറില്ല.
#newsQyerfhjkkc
ml.news
48

ആമസോൺ സൂനഹദോസ്: ബ്രഹ്മചര്യം ഇല്ലാതാക്കാൻ “സാധ്യതയുള്ള നിർദ്ദേശം“ സമർപ്പിച്ച് ധനികനായ ജർമ്മൻ ബിഷപ്പ്

തികഞ്ഞ ആധുനികവാദിയായ ജർമ്മനിയിലെ ഒസ്നബ്രൊക്കിൻ്റെ ബിഷപ്പ് ഫ്രാൻസ്-യോസഫ് ബൊഡ് ബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള തൻ്റെ ആഹ്വാനം ആവർത്തിച്ചു. അധികാരവും ധനവുമുള്ള ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസിൻ്റെ ഡെപ്യൂട്ടി …More
തികഞ്ഞ ആധുനികവാദിയായ ജർമ്മനിയിലെ ഒസ്നബ്രൊക്കിൻ്റെ ബിഷപ്പ് ഫ്രാൻസ്-യോസഫ് ബൊഡ് ബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള തൻ്റെ ആഹ്വാനം ആവർത്തിച്ചു.
അധികാരവും ധനവുമുള്ള ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസിൻ്റെ ഡെപ്യൂട്ടി ചെയർമാനാണ് ബോഡ്.
തങ്ങളുടെ ഒഴിവുവേളകളിൽ കുർബ്ബാന അർപ്പിക്കുകയും [ഞാറാഴ്ചകളിലും അവധി ദിവസങ്ങളിലും കുടുംബം ഒറ്റയ്ക്കായിരിക്കും] മതേതര ജോലി ചെയ്ത് കുടുംബം നോക്കുകയും ചെയ്യുന്ന വിവാഹിതരായ വൈദികരെ താൻ വിഭാവനം ചെയ്യുന്നതായി അദ്ദേഹം Neue Osnabrücker Zeitung-നോട് (മെയ് 4) പറഞ്ഞു.
ഇത് ആമസോൺ സൂനഹദോസിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള [ആധുനികവാദികളായ ചില] ലാറ്റിൻ അമേരിക്കൻ ബിഷപ്പുമാരുടെ നിർദ്ദേശം ആവാനാണ് “സാധ്യതയേറെയെന്ന്“ ബോഡ് അഭിപ്രായപ്പെട്ടു.
സമ്പന്നമായ ജർമ്മനിക്ക് തീർച്ചയായും “വിവാഹിതരായ വൈദികർക്ക്“ ശമ്പളം നൽകാൻ സാധിക്കും.
അതിശയമേതുമില്ല, യുവകുടുംബങ്ങളോ, ദൈവവിളികളോ, ഭാവിയോ ഇല്ലാത്ത രൂപതയായ ഒസ്നബ്രൊക്ക്.
ചിത്രം: Franz-Josef Bode, © bph, CC BY, #newsJhnkzplavi
ml.news
41

ഫ്രഞ്ച് ആഭ്യന്തരമന്ത്രി: “നോത്രെ ദാം ഒരു കത്തീഡ്രലല്ല“

“നോത്രെ ദാം ഒരു കത്തീഡ്രലല്ല“, പാരീസ് കത്തീഡ്രലിലെ തീപിടുത്തത്തിന് ശേഷം സോഷ്യലിസ്റ്റും ഫ്രീ മേസണുമായ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ ഒരു ട്വിറ്റർ വീഡിയോയിൽ പറഞ്ഞു (ഏപ്രിൽ 16, താഴെ). “…More
“നോത്രെ ദാം ഒരു കത്തീഡ്രലല്ല“, പാരീസ് കത്തീഡ്രലിലെ തീപിടുത്തത്തിന് ശേഷം സോഷ്യലിസ്റ്റും ഫ്രീ മേസണുമായ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ ഒരു ട്വിറ്റർ വീഡിയോയിൽ പറഞ്ഞു (ഏപ്രിൽ 16, താഴെ).
“അതു നമ്മുടെ പൊതുസ്വത്താണ്. അവിടെയാണ് നമ്മൾ ഒത്തുച്ചേരുന്നത്. അത് നമ്മുടെ ശക്തിയാണ്. അത് നമ്മുടെ ചരിത്രമാണ്“, ഫ്രഞ്ച് ഫ്രീമേസണറി അത്യന്തം വൈദികമേധാവിത്വത്തിന് എതിരാണ്.
വൈദികമേധാവിത്വത്തിന് എതിരായ നിരവധി രാഷ്ട്രീയപ്രവർത്തകരും നിർമ്മാതാക്കളും കത്തീഡ്രലിനെ അതിൻ്റെ കത്തോലിക്കാ സ്വത്വത്തിൽ നിന്ന് ഇല്ലാതാക്കി മതേതര ഘടകങ്ങളോടെ “പുനഃനിർമ്മിക്കാനുള്ള“ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
2018-ൽ മാത്രം 1063 “ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങൾ“ നടന്നെന്ന്, മാർച്ച് 19-ന്, ഫ്രഞ്ച് പാർലമെൻ്റിൽ നടന്ന സംവാദത്തിൽ കാസ്റ്റനർ സമ്മതിച്ചിരുന്നുവെങ്കിലും അതിന് ആപേക്ഷികവതകരിക്കാനും താഴ്ത്തികെട്ടാനുമാണ് പിന്നീട് അദ്ദേഹം ശ്രമിച്ചത്.
ചിത്രം: © GodefroyParis, CC BY-SA, #newsLrqqwnvqni
ml.news
58

താൻ എന്തുകൊണ്ടാണ് പഴയ കുർബ്ബാനക്രമത്തിൽ “താത്പര്യപ്പെടുന്നതെന്ന്“ കർദ്ദിനാൾ ബർക്ക് വിശദീകരിക്കുന്നു

റോമൻ കുർബ്ബാനക്രമമാണ് [നോവുസ് ഓർദോ അല്ല] “ഏറ്റവും മനോഹരമെന്ന്“ കർദ്ദിനാൾ റെയ്മണ്ട് ബർക്ക് InfoVaticana.com-നോട് (ജൂൺ 4) പറഞ്ഞു. ഈ കുർബ്ബാനക്രമം “1400 വർഷങ്ങളോളം സഭയെ അനുഗ്രഹിച്ചുവെന്നും“ അതിൻ്റെ …More
റോമൻ കുർബ്ബാനക്രമമാണ് [നോവുസ് ഓർദോ അല്ല] “ഏറ്റവും മനോഹരമെന്ന്“ കർദ്ദിനാൾ റെയ്മണ്ട് ബർക്ക് InfoVaticana.com-നോട് (ജൂൺ 4) പറഞ്ഞു.
ഈ കുർബ്ബാനക്രമം “1400 വർഷങ്ങളോളം സഭയെ അനുഗ്രഹിച്ചുവെന്നും“ അതിൻ്റെ സൗന്ദര്യം നഷ്ടപ്പെടുത്തുക എന്നത് സഭയ്ക്ക് “അസാധ്യമാണെന്നും“ അദ്ദേഹം പറഞ്ഞു.
"സൗന്ദര്യവും സത്യവുമുള്ള ഒന്നിന് ഇപ്പോൾ വിരൂപവും അസത്യവുമാകാൻ സാധിക്കില്ല“, ബെനഡിക്റ്റ് പതിനാറാമനെ ഉദ്ധരിച്ചുകൊണ്ട് ബർക്ക് പറഞ്ഞു.
“അപ്പസ്തോലന്മാരുടെ കാലം മുതൽക്കേയുള്ള ദൈവാരാധനയുടെ പവിത്രമായ പാരമ്പര്യം ഇന്നും തുടരുന്നതിലാണ് എൻ്റെ ശ്രദ്ധ. അതിനാലാണ് ഈ കുർബ്ബാനക്രമത്തിൽ ഞാൻ താത്പര്യപ്പെടുന്നത്“, ബർക്ക് കൂട്ടിച്ചേർത്തു.
#newsTxsgsiryvl
ml.news
41

കൊല്ലപ്പെട്ടയാളുടെ ശവസംസ്കാരം നടത്തിയ വൈദികൻ തന്നെ കൊലപാതകത്തിൻ്റെ പിന്നിലെന്ന് ആരോപണം

മെക്സിക്കോ സിറ്റിയിലെ ക്രിസ്തോ സാൽവദോർ ഇടവകയിലെ വൈദികൻ ഫ്രാൻസിസ്കോ ഹവിയർ ബൗത്തിസ്റ്റ ശവശംസ്കാരം നടത്തിയ ഹ്യൂഗോ ലയനാർദോ അവന്താന്യോ ചാവസിൻ്റെ (29) കൊലപാതകത്തിന് പിന്നിൽ വൈദികൻ തന്നെയെന്ന് ആരോപണം. ഒരു …More
മെക്സിക്കോ സിറ്റിയിലെ ക്രിസ്തോ സാൽവദോർ ഇടവകയിലെ വൈദികൻ ഫ്രാൻസിസ്കോ ഹവിയർ ബൗത്തിസ്റ്റ ശവശംസ്കാരം നടത്തിയ ഹ്യൂഗോ ലയനാർദോ അവന്താന്യോ ചാവസിൻ്റെ (29) കൊലപാതകത്തിന് പിന്നിൽ വൈദികൻ തന്നെയെന്ന് ആരോപണം.
ഒരു സെമിനാരി വിദ്യാർത്ഥി എന്ന നിലയിലും സൈക്കോഅനലക്റ്റിക്ക് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ സമീപകാലത്ത് ബിരുദം നേടുകയും ചെയ്ത അവന്താന്യോ ഫാ. ബൗത്തിസ്റ്റയുടെ ഒപ്പം കഴിഞ്ഞ് പത്ത് കൊല്ലമായിട്ടെങ്കിലും ഒരുമിച്ചു പ്രവർത്തിച്ചുവരികയായിരുന്നു.
ജൂൺ 11-ന്, തൻ്റെ ക്രൈസറിൽ അവന്താന്യോ ബൗത്തിസ്റ്റയുടെ ഇടവകയിൽ രാത്രി 11.04 ആയപ്പോൾ എത്തിയിരുന്നു. രണ്ട് പേരും വെളുപ്പിന് 3:16-ന് (ജൂൺ 12) ക്രൈസറിൽ തന്നെ പുരോഹിതഗൃഹം വിടുകയും ചെയ്തു. ഈ നീക്കങ്ങൾ ക്യാമറകളിൽ റെക്കോഡ് ചെയ്തിരുന്നു.
മെക്സിക്കോ സിറ്റിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് അവർ വണ്ടി ഓടിച്ചുപോയിരുന്നു. അവിടെ വെച്ച് അവന്ത്യാനോയുടെ മുഖത്തിനും ശരീരത്തിനും അടിയേൽക്കുകയും ശ്വാസം മുട്ട കൊല്ലപ്പെടുകയും ചെയ്തു.
മെക്സിക്കോ സിറ്റിയിലെ സഭയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഫാ. ബൗത്തിസ്റ്റ. വിവിധ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം പ്രഭുജനാധിപത്യ മാദ്ധ്യമപ്രവർത്തകരുടെ പരാമർശങ്ങളിൽ …More
ml.news
84

ഫ്രാൻസിസ് മാർപാപ്പയെ “വ്യാജ പ്രവാചകൻ“ എന്ന് വ്യംഗ്യമായി വിശേഷിപ്പിച്ച് കർദ്ദിനാൾ സാറ

“മാറ്റങ്ങളും പിളർപ്പും ഉച്ചത്തിൽ പ്രഖ്യാപിക്കുന്നവർ വ്യാജ പ്രവാചകരാണെന്ന്“, മെയ് 25-ന് പാരീസിൽ വെച്ച് നടന്ന തൻ്റെ പുതിയ പുസ്തക പ്രകാശനത്തിൻ്റെ വേളയിൽ, കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. താൻ ഫ്രാൻസിസ് …More
“മാറ്റങ്ങളും പിളർപ്പും ഉച്ചത്തിൽ പ്രഖ്യാപിക്കുന്നവർ വ്യാജ പ്രവാചകരാണെന്ന്“, മെയ് 25-ന് പാരീസിൽ വെച്ച് നടന്ന തൻ്റെ പുതിയ പുസ്തക പ്രകാശനത്തിൻ്റെ വേളയിൽ, കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു.
താൻ ഫ്രാൻസിസ് മാർപാപ്പയുടെ എതിരാളിയില്ലെന്ന് സാറ അടിവരയിട്ട് പറയുന്നു. എന്നാൽ, “മാറ്റത്തിനായി ഉറക്കെ പ്രഖ്യാപിക്കുന്നവരിൽ“ ഒരാളാണ് ഫ്രാൻസിസ്.
“ലോകത്തിൽ മാറ്റം വന്നെന്നും ആധികാരികതത്ത്വത്തിൻ്റെ ഉന്നയിക്കപ്പെടുന്ന വ്യാഖ്യാനങ്ങളിൽ സഭയ്ക്ക് സ്വയം തളച്ചിടാനാവില്ലെന്നും“ ഒക്ടോബർ 2014-ൽ അദ്ദേഹം വാദിച്ചു (La Nación).
ഒക്ടോബർ 2014-ൽ തന്നെ “സഭ മാറ്റത്തെ ഭയപ്പെടരുതെന്ന്“ അദ്ദേഹം പറയുകയുണ്ടായി (Vatican Radio).
ഒക്ടോബർ 2015-ൽ സഭ ഒരു കാഴ്ചബംഗ്ലാവല്ലെന്നും “മാറ്റങ്ങൾക്ക്“ തയ്യാറാവണമെന്നും ഫ്രാൻസിസ് സമർത്ഥിച്ചു (Reuters).
നവംബർ 2015-ൽ, കത്തോലിക്കാവിശ്വാസത്തിന് “മാറ്റം“ വേണമെന്നും അത് സാധിക്കുമെന്നും ഇറ്റാലിയൻ സഭയോട് അദ്ദേഹം പറഞ്ഞു (Radio Vatican).
“മാറ്റത്തെക്കുറിച്ച്“ ഭയപ്പെടുന്നത് പിശാചിൻ്റെ പ്രലോഭനമാണെന്ന്, ജൂൺ 8, 2019-ൽ, ഫ്രാൻസിസ് കരിസ്മാറ്റിക് നവീകരണത്തിലെ അംഗങ്ങളോട് പറഞ്ഞു.
യഥാർത്ഥത്തിൽ വിവാഹം, ദിവ്യകാരുണ്യ സ്വീകരണം,…More
ml.news
41

“നമ്മളെല്ലാം തെറ്റുചെയ്യാറുണ്ട്“ - ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും ശൂന്യമായ വാക്കുകൾ

“കർത്താവ് എപ്പോഴും ക്ഷമിക്കുന്നു, അവിടുന്ന് ഒരിക്കലും ക്ഷീണിക്കുന്നില്ല“, അൽബാനയിൽ ജനിച്ച കർദ്ദിനാൾ ഏണസ്റ്റ് സിമോണിയിലൂടെ ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഗൊർഗോൺ ദ്വീപിലെ തൻ്റെ അന്തേവാസികൾക്ക് അയച്ച കത്തിൽ …More
“കർത്താവ് എപ്പോഴും ക്ഷമിക്കുന്നു, അവിടുന്ന് ഒരിക്കലും ക്ഷീണിക്കുന്നില്ല“, അൽബാനയിൽ ജനിച്ച കർദ്ദിനാൾ ഏണസ്റ്റ് സിമോണിയിലൂടെ ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഗൊർഗോൺ ദ്വീപിലെ തൻ്റെ അന്തേവാസികൾക്ക് അയച്ച കത്തിൽ എഴുതി. അവരുടെ ജയിലിൽ സിമോണി കുർബ്ബാന അർപ്പിച്ചിരുന്നു.
“നമ്മുടെ തെറ്റുകൾക്ക് നാമെല്ലാം മാപ്പപേക്ഷിക്കുകയും പൂർവ്വസ്ഥിതിയുടെ ഒരു പാത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്, ഇനി തെറ്റുകളൊന്നും ചെയ്യാതിരിക്കാൻ“, ജയിൽ വാസികളുമായി “സഭയ്ക്കുള്ള മാതൃപരമായ ഒരു അടുപ്പത്തെക്കുറിച്ച്“ സംസാരിക്കുമ്പോൾ, ഫ്രാൻസിസ് കൂട്ടിച്ചേർത്തു. ജയിലുകൾ “വേദനയ്ക്കും അനുതാപത്തിനുമുള്ള വേദികളാണ്“, അദ്ദേഹം വിശേഷിപ്പിച്ചു.
ലൈംഗികപീഡനങ്ങൾ നടത്തി “തെറ്റ് ചെയ്ത“ സഹകാരികളുടെ മേൽ സഭയ്ക്കുള്ള കരുണയില്ലാത്ത സമീപനത്തിന് വിരുദ്ധമായിട്ടുള്ള ശൂന്യമായ വാക്കുകളാണിത്.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsHfococmbvn
ml.news
49

സ്വവർഗ്ഗഭോഗിയെ പിന്തുണച്ച് മാൾട്ട ആർച്ചുബിഷപ്പ്, കത്തോലിക്കർക്ക് ശകാരം

കഴിഞ്ഞ മൂന്ന് വർഷങ്ങളായി മോസ്റ്റയിലെ ബസിലിക്കയിൽ ആരാധനാക്രമ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ശുശ്രൂഷ ചെയ്യാൻ വില്യം മസ്കറ്റ് എന്ന തുറന്ന സ്വവർഗ്ഗഭോഗിയെ മാൾട്ട ആർച്ചുബിഷപ്പ് ചാൾസ് സൈക്ലൂന അനുവദിക്കുന്നു. …More
കഴിഞ്ഞ മൂന്ന് വർഷങ്ങളായി മോസ്റ്റയിലെ ബസിലിക്കയിൽ ആരാധനാക്രമ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ശുശ്രൂഷ ചെയ്യാൻ വില്യം മസ്കറ്റ് എന്ന തുറന്ന സ്വവർഗ്ഗഭോഗിയെ മാൾട്ട ആർച്ചുബിഷപ്പ് ചാൾസ് സൈക്ലൂന അനുവദിക്കുന്നു.
സെപ്റ്റംബർ 2018-ൽ, മാൾട്ടയിലെ ഗേ പ്രൈഡിന് പ്രായശ്ചിത്തമായി ജപമാല അർപ്പിച്ച ഒരു കത്തോലിക്ക സംഘത്തെ സ്വവർഗ്ഗഭോഗ അനുകൂല ബിഷപ്പ് ശകാരിച്ചിരുന്നു.
ChurchMilitant.com അറിയിക്കുന്നത് പ്രകാരം (ഏപ്രിൽ 29), 2012-ൽ തൻ്റെ മുൻ കാമുകൻ്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത കുറ്റത്തിന് മാൾട്ടീസ് കോടതിയിൽ കേസുണ്ടായിരുന്ന വ്യക്തിയാണ് മസ്കറ്റ്. മാൾട്ട അതിരൂപതയിലെ ഒരു മുൻ സെമിനാരി വിദ്യാർത്ഥി കൂടിയാണ് ഇയാൾ.
ഇപ്പോഴത്തെ പങ്കാളി പ്രാർത്ഥനകളുടെ വേളയിൽ മസ്കറ്റിൻ്റെ ഫോട്ടോ എടുത്തുകൊണ്ട് ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കുന്നു.
2018-ൽ, ആർച്ചുബിഷപ്പ് സൈക്ലൂന ബസിലിക്കയിൽ രണ്ട് പ്രദക്ഷിണങ്ങൾ നടത്തിയിരുന്നു. ഇതിൽ അദ്ദേഹത്തിൻ്റെ മുന്നിലായി നടന്നിരുന്നത് മസ്കറ്റായിരുന്നു.
ചിത്രം: Charles Scicluna, #newsRjfkagzuqo
ml.news
41

സഭയുടെ പ്രബോധനം തന്നെ “അപകർഷതാബോധത്തിൽ നിന്നും രക്ഷിച്ചിരിക്കാമെന്ന്“ സ്വവർഗ്ഗഭോഗ പ്രതീകം ഓസ്കർ വൈൽഡ്

തൻ്റെ സ്വവർഗ്ഗഭോഗ പ്രശ്നം പരിഹരിക്കാനായി നടത്തുന്ന വേദനാജനകമായ അന്വേഷണത്തെപ്പറ്റി തൻ്റെ എഴുത്തുകളിൽ ആധുനിക സ്വവർഗ്ഗഭോഗ പ്രചാരണത്തിൻ്റെ പ്രതീകമായ ഐറിഷ് നാടകകൃത്ത് ഓസ്കർ വൈൽഡ് (1854-1900) പലപ്പോഴും സൂചന …More
തൻ്റെ സ്വവർഗ്ഗഭോഗ പ്രശ്നം പരിഹരിക്കാനായി നടത്തുന്ന വേദനാജനകമായ അന്വേഷണത്തെപ്പറ്റി തൻ്റെ എഴുത്തുകളിൽ ആധുനിക സ്വവർഗ്ഗഭോഗ പ്രചാരണത്തിൻ്റെ പ്രതീകമായ ഐറിഷ് നാടകകൃത്ത് ഓസ്കർ വൈൽഡ് (1854-1900) പലപ്പോഴും സൂചന നൽകിയിരുന്നുവെന്ന് MarcoTosatti.com-യിൽ വന്ന "Osservatore Marziano"-യുടെ ഒരു ലേഖനത്തിൽ പറയുന്നു.
46-ആം വയസ്സിൽ മരണമടഞ്ഞ അദ്ദേഹം മരണത്തിന് മുമ്പ് തൻ്റെ സ്വവർഗ്ഗഭോഗ ജീവിതശൈലിയെ വെറുപ്പോടെ കാണുകയും കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തിരുന്നു.
“ധാർമ്മികമായി താൻ വഴിപിഴച്ചു പോകാനുള്ള കാരണം തൻ്റെ പിതാവ് ഒരു കത്തോലിക്കനാകാൻ തന്നെ അനുവദിച്ചിരുന്നില്ല എന്നതാണ്“, അദ്ദേഹം നിരീക്ഷിച്ചു.
കൂടാതെ "സഭയുടെ കലാപരമായ ദർശനങ്ങളും അവളുടെ പ്രബോധനങ്ങളുടെ സുഗന്ധവും അപകർഷതാബോധത്തിൽ നിന്നും എന്നെ സുഖപ്പെടുത്തി“.
“കത്തോലിക്കാസഭ വിശുദ്ധർക്കും പാപികൾക്കുമുള്ളതാണ് എന്നതിനാൽ ബഹുമാന്യരായ വ്യക്തികൾ ആംഗ്ലിക്കൻസാകുന്നതിൽ തെറ്റില്ല“ വൈൽഡ് എഴുതി.
ജയിലിലെ തൻ്റെ കത്തായ “De Profundis”-ൽ അദ്ദേഹം പ്രസ്താവിക്കുന്നു: “ക്രിസ്തുവിന്റെ വിശ്വാസത്തിൽ യാതൊരു സംശയവുമില്ലെന്ന് സമ്മതിക്കുന്നു. ഇതാണ് സത്യവിശ്വാസമെന്നതിൽ എനിക്കും …More
ml.news
38

വത്തിക്കാൻ ഡിസാസ്റ്ററിയുടെ നേതൃത്വസ്ഥാനത്തേക്ക് ആദ്യമായി നിയമിതയാകുന്ന വനിത - പെല്ലിൻ്റെ പിൻഗാമി

സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വത്തിക്കാൻ സെക്രട്ടറിയേറ്റിൻ്റെ ഡയറക്ടർ ക്ലൗദിയ ചോക്ക അധികം താമസിയാതെ അതിൻ്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുമെന്ന് ReligionDigital.org (ഏപ്രിൽ 26) അറിയിക്കുന്നു. “കുട്ടികൾക്കെതിരായ …More
സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വത്തിക്കാൻ സെക്രട്ടറിയേറ്റിൻ്റെ ഡയറക്ടർ ക്ലൗദിയ ചോക്ക അധികം താമസിയാതെ അതിൻ്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുമെന്ന് ReligionDigital.org (ഏപ്രിൽ 26) അറിയിക്കുന്നു.
“കുട്ടികൾക്കെതിരായ“ ചെയ്യാത്ത “ലൈംഗികാതിക്രമങ്ങളുടെ“ പേരിൽ ഓസ്ട്രേലിയയിൽ ജയിലിലടയ്ക്കപ്പെട്ട രക്തസാക്ഷി കർദ്ദിനാൾ ജോർജ്ജ് പെല്ലിൻ്റെ ചുമതലയാണ് ചോക്ക നിർവ്വഹിക്കുക.
വത്തിക്കാൻ ഡിസാസ്റ്ററി നിയന്ത്രിക്കുന്ന ആദ്യ വനിതയാവും ഈ ഇറ്റലിക്കാരി. ഓഡിറ്റിംഗ് കമ്പനിയായ KPMG-ൻ്റെ വിദഗ്ദയായി 2013-ലാണ് ചോക്ക വത്തിക്കാനിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പിന്നീട് അവരെ പരിശുദ്ധ സിംഹാസനം ജോലിക്കെടുക്കുകയായിരുന്നു.
റോമൻ ഒപ്പുസ് ദെയ് സർവ്വകലാശാല സാന്താ ക്രോസെയിൽ അവർ പഠിപ്പിക്കുന്നുമുണ്ട്.
#newsPwbfmmlxfx
ml.news
40

കർദ്ദിനാൾ കാസ്പർ പ്രൊട്ടസ്റ്റൻ്റ് മിനിസ്റ്ററിൻ്റെ കൂടെ കുർബ്ബാനയർപ്പിച്ചോ?

ജർമ്മൻ കത്തോലിക്കാ സംഘടനയായ നോയ്ദൊച്ച്ലാൻഡിൻ്റെ 100-ആം വാർഷികത്തിൽ, ഏപ്രിൽ 26-ന്, കൊളോൺ കത്തീഡ്രലിൽ നടന്ന കുർബ്ബാനയ്ക്ക് കർദ്ദിനാൾ വാൾട്ടർ കാസ്പർ നേതൃത്വം കൊടുത്തു. കൊളോൺ അതിരൂപത പുറത്തുവിട്ട വീഡിയോയിൽ …More
ജർമ്മൻ കത്തോലിക്കാ സംഘടനയായ നോയ്ദൊച്ച്ലാൻഡിൻ്റെ 100-ആം വാർഷികത്തിൽ, ഏപ്രിൽ 26-ന്, കൊളോൺ കത്തീഡ്രലിൽ നടന്ന കുർബ്ബാനയ്ക്ക് കർദ്ദിനാൾ വാൾട്ടർ കാസ്പർ നേതൃത്വം കൊടുത്തു.
കൊളോൺ അതിരൂപത പുറത്തുവിട്ട വീഡിയോയിൽ പ്രഭാഷണം നടത്തുന്ന കർദ്ദിനാളിൻ്റെ ഒപ്പം കുർബ്ബാന അർപ്പിച്ചവരെയും കാണിക്കുന്നുണ്ട്.
അവരിൽ, കറുത്ത മേലങ്കിയും നെക്ക്‌വെയറും ധരിച്ച ഒരു പ്രൊട്ടസ്റ്റൻ്റ് സ്ത്രീ മിനിസ്റ്ററുമുണ്ടായിരുന്നു.
സ്ത്രീ ബിഷപ്പുമാരെയും, വൈദികരെയും, ഡീക്കന്മാരെയും അഭിഷേകം ചെയ്യാനും, ബ്രഹ്മചര്യം ഇല്ലാതാക്കാനും, സഭയുടെ ലൈംഗിക ധർമ്മശാസ്ത്രത്തിൽ “മാറ്റം“ വരുത്താനുമുള്ള മാർഗ്ഗം ചർച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ യോഗത്തിന് ശേഷമായിരുന്നു കുർബ്ബാന അർപ്പിക്കപ്പെട്ടത്.
#newsBobntuubhv
ml.news
197

ബർക്ക്, ആമസോൺ പ്രദേശത്തിൻ്റെ പേരിൽ ബ്രഹ്മചര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് “ശരിയല്ല“

ആമസോൺ സൂനഹദോസ് പൗരോഹിത്യ ബ്രഹ്മചര്യത്തെ പരിഗണിക്കുന്നത് “ആ പ്രദേശത്തിന് മാത്രമാണ്“ എന്ന് കരുതുന്നത് “ശരിയല്ലെന്ന്“ കർദ്ദിനാൾ റെയ്മണ്ട് ബർക്ക് LifeSiteNews.com-നോട് പറഞ്ഞു (ജൂൺ 20). ആ പ്രദേശത്തിന് …More
ആമസോൺ സൂനഹദോസ് പൗരോഹിത്യ ബ്രഹ്മചര്യത്തെ പരിഗണിക്കുന്നത് “ആ പ്രദേശത്തിന് മാത്രമാണ്“ എന്ന് കരുതുന്നത് “ശരിയല്ലെന്ന്“ കർദ്ദിനാൾ റെയ്മണ്ട് ബർക്ക് LifeSiteNews.com-നോട് പറഞ്ഞു (ജൂൺ 20).
ആ പ്രദേശത്തിന് മാത്രം ബ്രഹ്മചര്യം ഇല്ലാതാക്കുന്നത് സഭയെ പൂർണ്ണമായും ബാധിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു, “ജർമ്മനിയിലെ ബിഷപ്പുമാരും അതേ ആനുകൂല്യം ആവശ്യപ്പെടും“.
അപ്പസ്തോലന്മാരുടെ കാലം മുതൽക്കേയുള്ളതാണ് ബ്രഹ്മചര്യം എന്നും, അതിനെ ചോദ്യം ചെയ്യാൻ സൂനഹദോസിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#newsUkbppuimmu
ml.news
52

കത്തോലിക്കർ “സഭ ഉപേക്ഷിക്കുന്നു“ - വ്യാജപത്രം വാദിക്കുന്നു

ലൈംഗിക പീഡന വിവാദങ്ങൾ ഉണ്ടായതിന് ശേഷം നിരവധി അമേരിക്കക്കാർ കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോകുന്നതായി ഒരു അതിഭാവുകത്വമുള്ള കത്തോലിക്കാവിരുദ്ധ ലേഖനത്തിലൂടെ USAToday.com വാദിച്ചു (ഏപ്രിൽ 22). ചെറിയ വസ്തുതകൾ …More
ലൈംഗിക പീഡന വിവാദങ്ങൾ ഉണ്ടായതിന് ശേഷം നിരവധി അമേരിക്കക്കാർ കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോകുന്നതായി ഒരു അതിഭാവുകത്വമുള്ള കത്തോലിക്കാവിരുദ്ധ ലേഖനത്തിലൂടെ USAToday.com വാദിച്ചു (ഏപ്രിൽ 22).
ചെറിയ വസ്തുതകൾ മാത്രമേ ലേഖനത്തിലൊള്ളു. വിവിധ വിശ്വാസികളോട് സംസാരിച്ച് അവരെ “സംശയം“ പ്രകടിപ്പിക്കാൻ പ്രേരപ്പിക്കുന്ന രീതിയിൽ സംസാരിക്കാനായി, ഓശാന ഞാറാഴ്ച, വിവിധ ഇടവകകളിലേക്ക് 13 റിപ്പോർട്ടർമാരെ അയക്കുകയാണ് USAToday.com ചെയ്തത്.
ദശാബ്ദങ്ങളോളം അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലും വെച്ച് കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു കത്തോലിക്കസഭ എന്നുവരികിലും ലൈംഗികപീഡനങ്ങളുടെ വാർത്തകൾ മൂലവും അവയെ പൊലിപ്പിക്കുന്ന വ്യാജ വാർത്താപ്രചരണം മൂലവും കത്തോലിക്കർ വിശ്വാസത്തിൽ നിന്ന് പിന്തിരിയുന്നില്ലെന്ന് പത്രത്തിന് സമ്മതിക്കേണ്ടി വരുന്നു.
സഭ പീഡനങ്ങളാൽ ദുരിതമനുഭവിക്കുണ്ടെന്നത് സത്യമാണ്. എന്നാൽ, അപൂർവ്വമായ ലൈംഗികസ്വഭാവമുള്ള പീഡനങ്ങളേക്കാൾ ആരാധനാക്രമപരവും സൈദ്ധാന്തികപരവുമായ സ്വഭാവമുള്ളതാണ് കൂടുതൽ.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsDrrvnvhyfb
ml.news
49

കൂരിയ കർദ്ദിനാൾ: തൻ്റെ മുൻഗാമികളുടെ ശത്രുക്കളാൽ ഫ്രാൻസിസ് സ്നേഹിക്കപ്പെടുന്നു

ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ റോമൻ കൂരിയയിൽ എതിർപ്പുകളില്ല, കർദ്ദിനാൾ കേർട്ട് കുച്ച് ഓസ്ട്രിയൻ സ്റ്റേറ്റ് റേഡിയോ ORF-നോട് പറഞ്ഞു (ഏപ്രിൽ 20), “വളരെ ന്യൂനപക്ഷമായ ആളുകൾ മാത്രമേ മറിച്ച് ചിന്തിക്കുന്നൊള്ളൂ“. …More
ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ റോമൻ കൂരിയയിൽ എതിർപ്പുകളില്ല, കർദ്ദിനാൾ കേർട്ട് കുച്ച് ഓസ്ട്രിയൻ സ്റ്റേറ്റ് റേഡിയോ ORF-നോട് പറഞ്ഞു (ഏപ്രിൽ 20), “വളരെ ന്യൂനപക്ഷമായ ആളുകൾ മാത്രമേ മറിച്ച് ചിന്തിക്കുന്നൊള്ളൂ“.
കുച്ചിൻ്റെ അഭിപ്രായത്തിൽ, മാർപാപ്പമാർ എപ്പോഴും വിമർശിക്കപ്പെടുന്നു, എന്നിരുന്നാലും, ഫ്രാൻസിസ് മാർപാപ്പയായപ്പോൾ ഇത് വർദ്ധിച്ചു.
“മുൻ മാർപാപ്പമാർ വിമർശിക്കപ്പെട്ടത് പുരോഗമന വിഭാഗം മൂലമായിരുന്നെങ്കിൽ ഇപ്പോഴത് ഫ്രാൻസിസ് മാർപാപ്പയുമായി പ്രശ്നങ്ങളുള്ള പാരമ്പര്യവിഭാഗം മൂലമാണ് [=കത്തോലിക്കർ]“.
“മാർപാപ്പയായിരിക്കാൻ ഫ്രാൻസിസ് ഇഷ്ടപ്പെടുന്നു“ കുച്ച് സമർത്ഥിച്ചു.
“ഇപ്പോൾ മാർപാപ്പയായിരിക്കുന്നതിനേക്കാൾ സന്തോഷവാനായി ഹോർഹേ ബെർഗൊഗ്ലിയോയെ കണ്ടിട്ടേയില്ല“, ചില അർജൻ്റീനിയൻ വൈദികർ കർദ്ദിനാളിനോട് പറഞ്ഞു.
ചിത്രം: Kurt Koch, © Mazur/catholicnews.org.uk, CC BY-NC-SA, #newsRbjmamtfqw
ml.news
31

കൂരിയ “നവീകരണം“ ഒരു “വലിയ ഡിസാസ്റ്ററിയെ“ സൃഷ്ടിക്കും, കൂടാതെ വിശ്വാസതിരുസംഘത്തെ തരംതാഴ്ത്തും

റോമൻ കൂരിയയുടെ “നവീകരണം“ വിശ്വാസതിരുസംഘത്തിൻ്റെ സ്ഥാനത്തെ കൂടുതൽ നശിപ്പിക്കുന്ന സുവിശേഷവത്കരണത്തിൻ്റെ ഒരു പുതിയ “സൂപ്പർ മിനിസ്റ്ററി“ സൃഷ്ടിക്കും. രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ മൃതമായ സുവിശേഷവത്കരണം …More
റോമൻ കൂരിയയുടെ “നവീകരണം“ വിശ്വാസതിരുസംഘത്തിൻ്റെ സ്ഥാനത്തെ കൂടുതൽ നശിപ്പിക്കുന്ന സുവിശേഷവത്കരണത്തിൻ്റെ ഒരു പുതിയ “സൂപ്പർ മിനിസ്റ്ററി“ സൃഷ്ടിക്കും.
രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ മൃതമായ സുവിശേഷവത്കരണം തുടർന്നും മൃതമായി ശേഷിക്കും.
TheTablet.co.uk (ഏപ്രിൽ 22) അറിയിക്കുന്നത് പ്രകാരം, മാറ്റങ്ങൾ അപ്പസ്തോലിക ഭരണഘടനയായ പ്രാഡിക്കേറ്റ് ഇവാഞ്ചലിയത്തിൽ (“സുവിശേഷം പ്രഘോഷിക്കുക”) ജൂൺ 29-ന് പ്രസിദ്ധീകരിക്കും.
പുതിയ സൂപ്പർ മിനിസ്റ്ററി “ആദ്യത്തേത്“ ആയിരിക്കുമെന്ന് ബോബെ കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. അത് നവ സുവിശേഷവത്കരണത്തെയും സുവിശേഷവത്കരണതിരുസംഘത്തെയും ഒന്നിപ്പിക്കും.
നിലവിലുള്ള കൗൺസിലുകളെയും തിരുസംഘങ്ങളെയും പ്രാഡിക്കേറ്റ് ഇവാഞ്ചലിയം പുനഃക്രമീകരിക്കുകയും, ലയിപ്പിക്കുകയും, താഴ്ത്തുകയും ചെയ്യും. എല്ലാം ഡിസാസ്റ്ററികൾ എന്ന പേരിൽ അറിയപ്പെടും.
അന്തിമമായി, നേതൃത്വസ്ഥാനത്തേക്ക് കൂടുതൽ അത്മായരെ ഉൾപ്പെടുത്തും.
ചിത്രം: © Mazur/catholicnews.org.uk, CC BY-NC-SA, #newsEbqsraansd